Latest News

സംവിധായകൻ ജൂഡ് ആന്റണി ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ മുഖംമൂടി ആക്രമണം; അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ മേക്കപ്പ് ആർട്ടിസ്റ്റിന് പരിക്ക്

Malayalilife
സംവിധായകൻ ജൂഡ് ആന്റണി ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ മുഖംമൂടി ആക്രമണം;  അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ മേക്കപ്പ് ആർട്ടിസ്റ്റിന് പരിക്ക്

 മലയാള സിനിമയുടെ ഷൂട്ടിങ് സെറ്റിൽ മുഖംമൂടി ആക്രമണം. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ മേക്കപ്പ് ആർട്ടിസ്റ്റിന് പരിക്ക്.  സംവിധായകൻ ജൂഡ് ആന്റണിയുടെ പുതിയ  ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് നാടകീയ  സംഭവം അരങ്ങേറിയത്. ചെമ്പ് ക്രാംപള്ളി മിഥുൻ ജിത്തിനാണ്(21) പരിക്കേറ്റത്. മിഥുനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തെ തുടർന്ന് മിഥുന്റെ തലയ്‌ക്ക് പൊട്ടലേറ്റിട്ടുണ്ട്. മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് സമീപമായിരുന്നു ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരുന്നത്.  മുഖംമൂടി ധരിച്ചെത്തിയ സംഘം രാത്രി ഏഴു മണിയോടെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് റോഡിലേക്ക് ഇറങ്ങിയ മിഥുനെ മർദ്ദിക്കുകയായിരുന്നു. ഫോൺ ചെയ്യുന്നതിന് വേണ്ടിയാണ് മിഥുൻ ഗേറ്റിന് സമീപത്ത് എത്തിയത്.
 

Mask wear attack in jude antony shooting location

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES