Latest News

ഒന്ന് രണ്ട് വയസ്സുള്ളപ്പോള്‍ നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നുവെന്ന് നിത്യാ മേനോന്‍; ഓരോരുത്തര്‍ക്കും വ്യത്യസ്ത കഴിവുകളെന്ന് പറഞ്ഞ്  നടി പങ്ക് വച്ച വാക്കുകള്‍ വൈറലാക്കി സോഷ്യല്‍മീഡിയ; മഡോണ പ്രോ ആണോ എന്ന ചോദ്യവും വൈറല്‍

Malayalilife
ഒന്ന് രണ്ട് വയസ്സുള്ളപ്പോള്‍ നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നുവെന്ന് നിത്യാ മേനോന്‍; ഓരോരുത്തര്‍ക്കും വ്യത്യസ്ത കഴിവുകളെന്ന് പറഞ്ഞ്  നടി പങ്ക് വച്ച വാക്കുകള്‍ വൈറലാക്കി സോഷ്യല്‍മീഡിയ; മഡോണ പ്രോ ആണോ എന്ന ചോദ്യവും വൈറല്‍

നിത്യ മേനോന്‍ നായികയായി ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തിയ ചിത്രമാണ് '19(1)എ'. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒന്ന് - രണ്ട് വയസ്സുള്ളപ്പോള്‍ നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു എന്ന്  നടി പറഞ്ഞ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഓരോരുത്തര്‍ക്കും കഴിവുകള്‍ വ്യത്യസ്തമായിരിക്കും, തന്റേത് ഭാഷയാണ് എന്നാണ് നിത്യ പറയുന്നത്.

ഓരോരുത്തര്‍ക്കും വ്യത്യസ്ത കഴിവുകള്‍ ആയിരിക്കും. ചിലര്‍ക്ക് അത് കണക്കായിരിക്കും. തനിക്ക് ഭാഷകള്‍ വേഗത്തില്‍ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും എന്നാണ് നടി പറയുന്നത്. 'മഡോണ പ്രൊ' ആണോ എന്ന തരത്തിലുള്ള കമന്റുകള്‍ ആണ് പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

നിത്യയുടെ വാക്കുകള്‍: എനിക്ക് ഒന്ന്- രണ്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ മൂന്ന്-നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു. എല്ലാവര്ക്കും വേറെ വേറെ തരാം കഴിവുകള്‍ ഉണ്ട്. ചിലര്‍ക്കത് കണക്കോ അക്കങ്ങളോ ആയിരിക്കും. അവര്‍ക്കത് കാണുമ്പോള്‍ തന്നെ മനസ്സിലാകും. എനിക്ക് ഭാഷകള്‍ അങ്ങനെ ആണ്. കേട്ടയുടനെ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും. ഭാഷ ശൈലികള്‍ ഞാന്‍ അനുകരിക്കും. അതെനിക്ക് സ്വാഭാവികമായി വരുന്നതാണ്. എളുപ്പമാണ് എനിക്ക് അത്.

 

Nithys menon says about languages

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES