ടീസറെത്തി ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെന്റിങില്‍ ഒന്നാമത്; അല്ലു അര്‍ജ്ജുന്റെ പിറന്നാള്‍ ദിനത്തില്‍ പുഷ്പ 2വിന്റെ ടീസറുമായി അണിയറക്കാര്‍

Malayalilife
ടീസറെത്തി ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെന്റിങില്‍ ഒന്നാമത്; അല്ലു അര്‍ജ്ജുന്റെ പിറന്നാള്‍ ദിനത്തില്‍ പുഷ്പ 2വിന്റെ ടീസറുമായി അണിയറക്കാര്‍

ല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ വിരുന്നുമായി സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2-വിന്റെ ടീസര്‍ പുറത്ത്. ടീസറെത്തി മൂന്ന മണിക്കൂറിനുള്ളില്‍ ത്‌ന്നെ യുട്യൂബ് ട്രെന്റിങില്‍ മൂന്നാം സ്ഥാനത്താണ് വീഡിയോ.

ടീസറില്‍ സാരിയില്‍ വ്യത്യസ്ത ലുക്കിലാണ് അല്ലു അര്‍ജുന്‍. ജാത്ര ആഘോഷത്തോടനുബന്ധിച്ച് ദേവീരൂപത്തിലെത്തി എതിരാളികളെ നിലംപരിശാക്കി സ്ലോ മോഷനില്‍ നടന്നുവരുന്ന പുഷ്പരാജിനെ ടീസറില്‍ കാണാനാകും.

ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാദ്ധ്യതയുള്ള ചിത്രമാണ് പുഷ്പ 2. രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകന്‍: മിറെസ്ലോ കുബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈന്‍: എസ് രാമകൃഷ്ണ, എന്‍ മോണിക്ക. മൈത്രി മൂവി മേക്കേഴ്‌സാണ് പുഷ്പ 2 നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ആദ്യഭാഗമായ 'പുഷ്പ ദ റൈസ്' മെഗാ ഹിറ്റായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് അല്ലു അര്‍ജുന് 2021ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വരെ ലഭിച്ചിരുന്നു. പുഷ്പയുടെ ആദ്യഭാഗത്തും നായികയായി എത്തിയത് രശ്മിക മന്ദാനയായിരുന്നു.

Read more topics: # പുഷ്പ 2
Pushpa 2 The Rule Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES