Latest News

പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളുടെ ആത്മഹത്യ വീട്ടുകാര്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നെന്ന് സൂചന; പെണ്‍കുട്ടികളുടെ തമഹത്യക്കെതിരെ പോസ്റ്റ് ഇട്ടിരുന്ന ശക്തയായ തൂരിഗെയുടെ ആത്മഹത്യ വിശ്വസിക്കാനാവാതെ സിനിമാ ലോകം

Malayalilife
പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളുടെ ആത്മഹത്യ വീട്ടുകാര്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നെന്ന് സൂചന; പെണ്‍കുട്ടികളുടെ തമഹത്യക്കെതിരെ പോസ്റ്റ് ഇട്ടിരുന്ന ശക്തയായ തൂരിഗെയുടെ ആത്മഹത്യ വിശ്വസിക്കാനാവാതെ സിനിമാ ലോകം

പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ദ്ധയും എഴുത്തുകാരിയുമായ തൂരിഗെ എന്ന ഇരുപത്തൊമ്പതുകാരിയുടെ ആത്മഹത്യവാര്‍ത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവര്‍ത്തകര്‍.മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കളുമായി വഴക്കിട്ട് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. 

കഴിഞ്ഞദിവസം അരുമ്പാക്കം എം.എം.ഡി.എ കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂരിഗെയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യക്ക് ഇടയാക്കിയതിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. നിരവധി സിനിമകള്‍ക്ക് വസ്താലങ്കാരം നിര്‍വഹിച്ച തൂരിഗെ ഒട്ടനവധി യുവ നടന്‍മാരുടെ ഫാഷന്‍ കണ്‍സള്‍ട്ടന്റുമാണ്. ദൂരിഗെയുടെ മരണത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം.

നേരത്തേ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്യുന്നതിനെതിരെ തൂരിഗെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. പെണ്‍കുട്ടികള്‍ എന്നും ശക്തരായി നില്‍ക്കണമെന്നായിരുന്നു ഈ പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഈ പോസ്റ്റ് പങ്കുവച്ചാണ് തമിഴ് നടി ശരണ്യ തൂരിഗെയുടെ ആത്മഹത്യയില്‍ തന്റെ ഞെട്ടല്‍ രേഖപ്പെടുത്തിയത്. തൂരിഗെ വളരെ ധൈര്യമുള്ള പെണ്‍കുട്ടിയായിരുന്നെന്നും വേണ്ടപ്പെട്ടവരില്‍ നിന്ന് സ്‌നേഹം ലഭിക്കാത്തതാണ് അവളെ ഏറെ തളര്‍ത്തിയതെന്നും ശരണ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2020ല്‍ സ്ത്രീകള്‍ക്കായി ഒരു ഓണ്‍ലൈന്‍ മാഗസിന്‍ തുടങ്ങിയിരുന്നു. മാഗസിന് രണ്ട് വര്‍ഷം തികയുന്നതിന്റെ ഭാഗമായി ചെന്നൈ ഐ.ഐ.ടി കാമ്പസില്‍ 'ഫ്രണ്ട്ഷിപ്പ് ഐക്കണ്‍ അവാര്‍ഡ്' എന്ന പേരില്‍ ഒരു അവാര്‍ഡ് ഷോ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു തൂരിഗെ. ഇതിനിടെയായിരുന്നു അവര്‍ ജീവനൊടുക്കിയത്..

Read more topics: # തൂരിഗെ
Tamil film lyricist Kabilan daughter Thoorigai commits suicide

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES