Latest News

ഇരുവശത്തായി  താരസുന്ദരിമാരായ റായ് ലക്ഷ്മിയും ഉര്‍വശിയും; വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ച് കൊണ്ട് പോയത്‌ ആഡംബര കാറുകളുടെയും ബുള്ളറ്റുകളും റോഡ് ഷോ നടത്തി; ദി ലെജന്‍ഡ് എന്ന ചിത്രത്തിന്റെ പ്രൊമോഷനായി കേരളത്തിലെത്തിയ ശരവണ സ്‌റ്റോഴ്‌സ് ഉടമ ശരവണന്‍ ശ്രദ്ധ നേടിയത് ഇങ്ങനെ

Malayalilife
ഇരുവശത്തായി  താരസുന്ദരിമാരായ റായ് ലക്ഷ്മിയും ഉര്‍വശിയും; വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ച് കൊണ്ട് പോയത്‌ ആഡംബര കാറുകളുടെയും ബുള്ളറ്റുകളും റോഡ് ഷോ നടത്തി; ദി ലെജന്‍ഡ് എന്ന ചിത്രത്തിന്റെ പ്രൊമോഷനായി കേരളത്തിലെത്തിയ ശരവണ സ്‌റ്റോഴ്‌സ് ഉടമ ശരവണന്‍ ശ്രദ്ധ നേടിയത് ഇങ്ങനെ

മിഴകത്തെ പ്രശസ്ത വ്യവസായി ലെജന്‍ഡ് ശരവണന്‍ ആദ്യമായി അഭിനയിക്കുന്ന ''ദി ലെജന്‍ഡ്'' എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൊച്ചിയിലെത്തി വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൊച്ചി വിമാനത്താവളത്തിലെത്തിയ ശരവണനെ മാലയിട്ടാണ് യുവാക്കള്‍ വരവേറ്റത്. സിനിമയിലെ നായികമാരും ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൊച്ചിയിലെത്തി. വെള്ള ടീഷര്‍ട്ടില്‍ ലെജന്‍ഡ് സിനിമയുടെ പോസ്റ്റര്‍ പതിപ്പിച്ചാണ് യുവാക്കള്‍ താരത്തിനൊപ്പം സിനിമയുടെ പ്രമോഷന് വേണ്ടി തെരുവിലിറങ്ങിയത്.

തമിഴ്നാട്ടില്‍ കോടികള്‍ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിന്റെ ഉടമ കൂടിയാണ് ലെജന്‍ഡ് ശരവണന്‍. ഇദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് 'ദി ലെജന്‍ഡ്. ചിത്രത്തിലെ നായികയായ ബോളിവുഡ് താരവും 2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയുമായ ഉര്‍വശി റൗട്ടേല, ചിത്രത്തില്‍ ഗാനരംഗത്തിലെത്തുന്ന റായ് ലക്ഷ്മി എന്നിവരോടൊപ്പമാണ് താരം കൊച്ചിയിലെത്തിയത്.

വിമാനത്താവളത്തില്‍ അദ്ദേഹത്തെ പൂമാല അണിയിച്ച് വരവേറ്റു. കൂടാതെ ആഡംബര കാറിന് അകമ്പടി സേവിച്ച് ബുള്ളറ്റില്‍ യുവാക്കളുമുണ്ടായിരുന്നു. 52കാരനായ ലെജന്‍ഡ് ശരവണന്റെ ആദ്യ സിനിമയാണ് ദി ലെജന്‍ഡ്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് താരം എത്തുന്നത്. അന്തരിച്ച നടന്‍ വിവേക് അവസാനമായി അഭിനയിച്ച സിനിമ കൂടിയാണിത്. പ്രഭു, യോഗി ബാബു, ഗീതിക, തമ്പി രാമയ്യ, വിജയകുമാര്‍, സുമന്‍, കോവൈ സരള, മന്‍സൂര്‍ അലി ഖാന്‍ എത്തിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ജെ ഡി ജെറിയാണ് ലെജന്‍ഡിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ലെജന്‍ഡ് ശരവണന്‍ തന്നെയാണ് നിര്‍മാണം. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. ജൂലായ് 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

 


 

The Legend Legend Saravanan kochi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES