Latest News

പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന തീര്‍പ്പ്  ടീസര്‍  പുറത്ത്; സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്റിങില്‍

Malayalilife
 പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന തീര്‍പ്പ്  ടീസര്‍  പുറത്ത്; സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്റിങില്‍

പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തീര്‍പ്പ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മുരളി ഗോപിയുടെ രചനയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മിക്കുന്നത്. 

കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒത്തുചേരുന്നു എന്ന പ്രത്യേകതയും ഈ മള്‍ട്ടി സ്റ്റാര്‍ ബിഗ് ബഡ്ജറ്റ് ചിത്രത്തിനുണ്ട്. വന്‍ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ തല്‍വാര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Theerppu Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES