മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന കമല്‍ ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ നടിയാണ് ഷംന കാസ്സിം. മലയാളത്തെ കൂടാതെ തെലുങ്കിലും തമിഴിലുമെല്ലാം സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്.്കഴിഞ്ഞ 16 വര്‍ഷക്കാലമായി മലയാള സിനിമയില്‍ നിലയുറപ്പിച്ചുകഴിഞ്ഞു താരം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വിവാഹിതയാകാന്‍ പോവുന്ന വിവരം പങ്കുവച്ചത്. ജെബിഎസ് ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനിദ് ആണ് വരന്‍. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയും നടി പങ്കുവച്ചിരുന്നു.
33ാം വയസ്സിലാണ് നടി വിവാഹം കഴിക്കുന്നത്. വിവാഹം നീണ്ടു പോയതിനെക്കുറിച്ച് മനോരമയോട് സംസാരിച്ചിരിക്കുകയാണ് ഷംന ഇപ്പോള്‍.ദുബായില്‍ നടന്ന മര്‍ഹബ എന്ന പരിപാടിയിലാണ് ഷാനിദും ഷംനയും ആദ്യമായി കണ്ടുമുട്ടുന്നത്. പരസ്പരം സംസാരിച്ചപ്പോള്‍ തനിക്ക് ഇഷ്ടം തോന്നിയിരുന്നു. ഇക്കയ്ക്കും അങ്ങനെ തന്നെയെന്ന് പറഞ്ഞതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അങ്ങനെ വീട്ടുകാര്‍ പരസ്പരം സംസാരിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി.
ഒരു മാസത്തിനുള്ളില്‍ നിക്കാഹ് നടക്കുകയും ചെയ്തു. എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല. ഇപ്പോള്‍, മമ്മി വളരെ ഹാപ്പിയാണ്. ദുബായിലേക്ക് രണ്ട് ടിക്കറ്റാണ് ബുക്ക് ചെയ്തിരിക്കുന്നത്. മമ്മിയില്ലാതെ താന്‍ എവിടെയും പോകില്ല. ഇക്കാര്യമാണ് ഇക്കയ്ക്ക് ഏറെ ഇഷ്ടം എന്നാണ് ഷംന പറയുന്നത്.കണ്ണൂരില്‍ വച്ചാണ് ഷംനയുടെ നിക്കാഹ് നടന്നത്.
ഞാന്‍ വിവാഹം കഴിക്കാത്തതിനെ പറ്റി മമ്മിയോട് എപ്പോഴും ചോദ്യം വരുമായിരുന്നു. കുടുംബത്തിലെ ഏത് ഫംങ്ഷന് പോയാലും ഈ ചോദ്യങ്ങളാണ് വരിക. വിവാഹം വൈകുന്നത് കൊണ്ട് വേറെ കാസ്റ്റ്, റിലീജിയന്‍ ഒക്കെ നോക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കും. എന്റെ പ്രായത്തിലുള്ള കുടുംബത്തിലെ എല്ലാവരും വിവാഹം കഴിച്ചു' 'വിവാഹാലോചനകള്‍ നടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് നാല് കൊല്ലമായി. പക്ഷെ എന്തൊക്കെയോ കാരണം കൊണ്ട് നടന്നില്ല. ചിലത് എനിക്ക് ഇഷ്ടമാവില്ല, എനിക്ക് ഇഷ്ടമായത് ചിലപ്പോള്‍ ഞാന്‍ സിനിമാ നടി ആയത് കൊണ്ട് അവരുടെ ഫാമിലിക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല'
'രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ ഈ വിവാഹം നടക്കുന്നതില്‍ സന്തോഷമുണ്ട്. വിവാഹ സമയത്ത് നമ്മള്‍ നമ്മളുടെ സന്തോഷം മാത്രമേ ചിന്തിക്കൂ. ഈ പ്രായത്തില്‍ വിവാഹ കഴിക്കുന്നതിനാലും ഇത്രയും നാള്‍ വീട്ടുകാരോടൊപ്പം നിന്നതിനാലും അവരുടെ മനസ്സ് കൂടെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. പെണ്‍കുട്ടികള്‍ ജോലി ചെയ്ത് സമ്പാദിച്ച് സ്വന്തം കാലില്‍ നിന്ന ശേഷം മാത്രമേ വിവാഹം കഴിക്കാവൂ എന്നാണ് എന്റെ അഭിപ്രായം' 'മുപ്പത് വയസ്സാവുമ്പോഴേ പെണ്‍കുട്ടികള്‍ക്ക് പക്വത വരൂയെന്നും സ്വന്തമായി ചിന്തിക്കാന്‍ തുടങ്ങൂയെന്നും ഞാന്‍ കരുതുന്നു. വിവാഹ മോചനവും പ്രശ്‌നങ്ങളും ചെറിയ പ്രായത്തില്‍ നടന്ന വിവാഹങ്ങളിലാണ് കൂടുതലും കാണുന്നതെന്നും ഷംന അഭിപ്രായപ്പെട്ടു'
ഷാനിദിന്റെ വീട്ടുകാരില്‍ നിന്നും പ്രൊഫഷന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ഷംന വ്യക്തമാക്കി. അതേസമയം വിവാഹത്തോടനുബന്ധിച്ച് രണ്ട് മാസത്തേക്ക് ഇടവേള എടുക്കുകയാണെന്നും നടി വ്യക്തമാക്കി. നിക്കാഹ് കഴിഞ്ഞു. കണ്ണൂരിലായിരുന്നു ചടങ്ങ്. ബാക്കി ചടങ്ങുകള്‍ ഈ മാസം അവസാനമോ അടുത്ത മാസമോ ഉണ്ടാവും. മലപ്പുറമാണ് ഷാനിദിന്റെ സ്വദേശം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം ദുബായില്‍ സെറ്റില്‍ ചെയ്യാനൊരുങ്ങുകയാണ് ഷംന.
ഡെവിള്‍' എന്ന തമിഴ് ചിത്രമാണ് ഷംനയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. മലയാള ചിത്രം ഇഷ്‌ക്കിന്റെ തമിഴ് റീമേക്കും, തെലുങ്കില്‍ 'അസ്ലം' എന്നീ രണ്ട് ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്.