Latest News

അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ഗോള്‍ഡില്‍ അണിനിരക്കുക വമ്പന്‍ താരനിര; പൃഥിരാജും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ഗോള്‍ഡില്‍ അണിനിരക്കുക വമ്പന്‍ താരനിര; പൃഥിരാജും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഗോള്‍ഡി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. അല്‍ഫോണ്‍സ് തന്നെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. പ്രേമം സിനിമയ്ക്ക് ശേഷം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ഒടുവില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോള്‍ഡ്'. 

പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ഇതാദ്യമായാണ് പൃഥ്വിരാജിന്റെ നായികയായി നയന്‍താര എത്തുന്നത്. ഇവരെക്കൂടാതെ ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലാലു അലക്സ് ഫ്രീക്കന്‍ ലുക്കിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജ്മല്‍ അമീറാണ് ഗോള്‍ഡിലെ മറ്റൊരു പ്രധാന താരം.

വിനയ് ഫോര്‍ട്ട്, അബു സലീം, സൈജു കുറുപ്പ്, ശബരീഷ്, കൃഷ്ണ ശങ്കര്‍, ദീപ്തി സതി, മല്ലിക സുകുമാരന്‍, ജഗദീഷ്, സാബുമോന്‍, ഇടവേള ബാബു, പ്രേംകുമാര്‍, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ്, റോഷന്‍ മാത്യു, ബാബുരാജ് എന്നീ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

നേരം, പ്രേമം എന്നീ ഹിറ്റു ചിത്രങ്ങള്‍ക്കുശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിര്‍മാതാക്കള്‍. ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.പാട്ട് എന്ന് പേരിട്ട മറ്റൊരു ചിത്രവും അല്‍ഫോണ്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരുന്നു. ഫഹദ് ഫാസിലാണ് പാട്ടിലെ നായകന്‍. നയന്‍താരയാണ് ഈ ചിത്രത്തിലും നായികയായി എത്തുന്നത്.

alphonse puthrans gold first look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES