Latest News

വിവാഹ ആഘോഷങ്ങള്‍ തുടങ്ങി; കൂട്ടുകാര്‍ക്കൊപ്പം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ബ്രൈഡല്‍ ഷവര്‍ കെങ്കേമമാക്കി നടി അമേയ മാത്യു; നടിയെ സ്വന്തമാക്കുന്നത് കാനഡയില്‍ സോഫ്റ്റ്വയര്‍ എഞ്ചിനിയറായ കിരണ്‍

Malayalilife
വിവാഹ ആഘോഷങ്ങള്‍ തുടങ്ങി; കൂട്ടുകാര്‍ക്കൊപ്പം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ബ്രൈഡല്‍ ഷവര്‍ കെങ്കേമമാക്കി നടി അമേയ മാത്യു; നടിയെ സ്വന്തമാക്കുന്നത് കാനഡയില്‍ സോഫ്റ്റ്വയര്‍ എഞ്ചിനിയറായ കിരണ്‍

വിവാഹിതയാവാന്‍ ഒരുങ്ങുകയാണ് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും മോഡലുമായ അമേയ മാത്യു. കിരണ്‍ കട്ടിക്കാരന്‍ ആണ് അമേയയുടെ പ്രിയതമന്‍. വിവാഹത്തിന് ദിവസം ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസം തന്നെ വിവാഹം ഉണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കാരണം കൂട്ടുകാര്‍ക്കൊപ്പമുള്ള ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളാണ് നടിയിപ്പോള്‍ പങ്ക വച്ചിരിക്കുന്നത്.

വിവാഹത്തിനു മുന്നോടിയായി കൂട്ടുകാരാണ് അമേയയുടെ ബ്രൈഡല്‍ ഷവര്‍ ആഘോഷമായി സംഘടിപ്പിച്ചത്. കൊച്ചിയിലെ ലെ മെറിഡീയന്‍ ഹോട്ടലിലാണ് ആഘോഷങ്ങള്‍ നടന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് അമേയ. 

പ്രതിശ്രുത വരനായ കിരണ്‍ സോഫ്റ്റ് വയര്‍ എന്‍ജിനിയറായി കാനഡയിലാണ് ജോലിചെയ്യുന്നത്.സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അമേയ. കരിക്കിന്റെ ഭാസ്‌കരന്‍പിള്ള ടെക്‌നോളോജിസ് എന്ന കോമഡി വീഡിയോയിലൂടെയാണ് അമേയ ശ്രദ്ധേയയായത്. ആട് 2, ദ പ്രീസ്റ്റ്, വൂള്‍ഫ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഈ വര്‍ഷം മെയ് മാസമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. തിരുവനന്തപുരം സ്വദേശിയാണ് അമേയ. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെയായിരുന്നു താരം പങ്കുവെച്ചത്. ഭാവിവരന്റെ മുഖം വ്യക്തമാക്കാതയായിരുന്നു ആദ്യത്തെ പോസ്റ്റ്.

പിറന്നാള്‍ ദിവസമായിരുന്നു പ്രിയതമനെക്കുറിച്ച് അമേയ കൂടുതലായി വാചാലയായത്. ഇത്തവണത്തെ ബര്‍ത്ത് ഡേ ഏറെ സ്പെഷലാണ്. ഈ പിറന്നാള്‍ മുതല്‍ എന്റെ ജീവിതത്തിലേക്ക് ഒരാള്‍ കൂടി കടന്നുവരികയാണ്. ഇതേ ദിവസം തന്നെ പ്രിയതമനെ എല്ലാവര്‍ക്കും പരിചയപ്പെടുത്താനായി കാത്തിരിക്കുകയായിരുന്നു. എന്റെ ജീവിതം പൂര്‍ണ്ണമാക്കിയ ആളാണ് കിരണ്‍ എന്നുമായിരുന്നു അമേയ പറഞ്ഞത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ILLUME (@illumecreation)

ameya mathew bridal shower

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES