തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞതോടെ സോഷ്യല്‍മീഡിയയിലെ ശ്രദ്ധാ കേന്ദ്രങ്ങളായി മാറിയവരാണ് അമൃതയും ഗോപി സുന്ദറും. മുന്‍കാല ദാമ്പത്യങ്ങളും ലിവിംഗ് ടുഗെദറും എല്ലാം ഉപേക്ഷിച്ച് പുതിയ ജീവിതം ആഘോഷിക്കുന്ന തിരക്കിലാണ് ഇരുവരും ഇപ്പോള്‍. അതുകൊണ്ടുതന്നെ ഇരുവര്‍ക്കും എതിരെ ഉയരുന്നതെല്ലാം വിമര്‍ശനങ്ങളാണ്. എന്നാല്‍ ഇതിനെയെല്ലാം കണ്ടില്ലെന്നു നടിച്ച് തങ്ങളുടെ സ്വകാര്യ ജീവിതം ആഘോഷമാക്കുകയാണ് അമൃതയും ഗോപി സുന്ദറും. ഇപ്പോഴിതാ, നിറയെ സൂര്യ കാന്തി പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന പാടത്ത് അമൃത തുള്ളിച്ചാടുന്ന വീഡിയോ പങ്കുവച്ചിരിക്കു്കയാണ് ഗോപി സുന്ദര്‍. പളനിയിലെ വേല്‍ മുരുകന്‍ ക്ഷേത്രത്തിലെത്തി പൂമാല ഇട്ടു തിരിച്ചു നാട്ടിലേക്ക് വരുന്ന വഴി പകര്‍ത്തിയ വീഡിയോ ദൃശ്യമാണിത്.
മൈ ബട്ടര്‍ഫ്ളൈ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂര്യകാന്തിപ്പൂവിനെ പതിയെ തലോടുകയും അതിന് ശേഷം പൂക്കള്‍ക്കിടയില്‍ സന്തോഷം കൊണ്ട് മതിമറന്ന് തുള്ളിച്ചാടുന്ന അമൃതയെയും വീഡിയോയില്‍ കാണാം. ഈ വീഡിയോ പങ്കുവെച്ചതിന് ശേഷം നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. വീഡിയോയുടെ ഒടുവില്‍ ഗോപി സുന്ദറിനെയും കാണാം. ഇരുവരും സന്തോഷത്തോടെ ഓടി വരുന്നതോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്. ഇതിന് താഴെയും ഇരുവര്‍ക്കും എതിരെ വിമര്‍ശനാത്മകമായ കമന്റുകള്‍ നിരവധിയുണ്ട്. എന്നാല്‍ ഇരുവര്‍ക്കും ജീവിതത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേര്‍ എത്തിയിട്ടുണ്ട്.
ഈ വര്‍ഷം മെയ് മാസത്തിലാണ് തങ്ങള്‍ പ്രണയത്തിലാണെന്നും പുതിയ ജീവിതം തുടങ്ങുകയാണെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അമൃത സുരേഷും ഗോപി സുന്ദറും തുറന്നുപറഞ്ഞത്. തങ്ങളുടെ വിഷമഘട്ടത്തില്‍ നിന്ന് മാറി ഇനി ഒരുമിച്ച് യാത്ര ചെയ്യുന്നെന്നും ഇനി ആരാധകരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഇപ്പോഴും കൂടെ വേണമെന്നും ആയിരുന്നു അന്ന് ഇരുവരും പറഞ്ഞിരുന്നത്. അതിന് ശേഷമുള്ള ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറുകയും ചെയ്തു. അക്കൂട്ടത്തിലേക്കാണ് ഈ പുതിയ വീഡിയോയും എത്തിയിരിക്കുന്നത്. സംഗീതം നിറഞ്ഞുനില്‍ക്കുന്ന ദാമ്പത്യ ബന്ധത്തിലേക്കാണ് ഇരുവരും കടന്നിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ ഇരുവര്‍ക്കുമെതിരെ ഒരുപാട് സൈബര്‍ അറ്റാക്കുകള്‍ രൂക്ഷമാണ്. ഇതിനൊക്കെ രസകരമായ മറുപടിയിലൂടെയാണ് ഇരുവരും പ്രതികരിക്കാറുള്ളത്.