മലയാളത്തിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള താരമാണ് ഭാവന. തന്നെ സ്‌നേഹിക്കുന്ന ആരാധകരെ ഒപ്പം ചേര്‍ത്തു നിര്‍ത്താന്‍ ഭാവന ഒട്ടും മടിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായി താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും മറ്റ് സിനിമാ വിശേഷങ്ങളും എല്ലാം തന്നെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
ഇപ്പോഴിതാ തന്റെ ആരാധകനൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചരിക്കുകയാണ് ഭാവന. ഭാവനയുടെ വലിയ ആരാധകനാണ് പ്രിയ താരത്തോടൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് തുടര്‍ന്ന് ഇത് ഭാവന തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുകയായിരുന്നു.....
താരത്തോടൊപ്പമുളള ഫോട്ടോ പങ്കുവച്ച ആരാധകന്റെ കുറിപ്പ് ഇങ്ങനെയാണ്
ഞാന്‍ ഇന്ന് വളരെ സന്തോഷവാനാണ്.. ഇന്ന് ഞാന്‍ എന്റെ ലോകമായ.. ഭാവനയെ കണ്ടു.. നിങ്ങളെ ഏറെ ഇഷ്ടമാണ് ക്യൂട്ട് ഭാവന അക്കാ..
എന്നാണ് ഈ ആരാധകന്‍ താരത്തോടൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് കുറിച്ചത്. ഭാവനയുടെ മറ്റ് ആരാധകരും ഈ ഫോട്ടോയ്ക്ക് കമന്റ് അറിയിച്ച് എത്തുന്നുണ്ട്. അതേസമയം, വിവാഹ ശേഷമുള്ള ഒരു ബ്രേക്കിന് ശേഷം ഇതര ഭാഷകളില്‍ സജീവമായിരുന്ന ഭാവന ഇപ്പോള്‍ മലയാളത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്.
ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.