പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു;എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്, ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്; മീ ടൂവിനെ പറ്റിയുള്ള ധ്യാനിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി  സോഷ്യല്‍മീഡിയ

Malayalilife
പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു;എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്, ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്; മീ ടൂവിനെ പറ്റിയുള്ള ധ്യാനിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി  സോഷ്യല്‍മീഡിയ

മീ ടൂ മൂവ്‌മെന്റിനെക്കുറിച്ചുള്ള നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയരുന്നു. മീ ടൂ എന്നത് ഇപ്പോള്‍ വന്ന ട്രെന്‍ഡ് ആണെന്നും പണ്ട് അത് ഉണ്ടായിരുന്നെങ്കില്‍ താനൊക്കെ അതില്‍പ്പെട്ട് 14- 15 വര്‍ഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ എന്നു ധ്യാനിന്റെ വാക്കുകയാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിന് കാരണമാകുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ധ്യാന്‍ പരാമര്‍ശം നടത്തിയത്.

'പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ 10- 12 വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 14,15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്' അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നു.

ധ്യാനിന്റെ മീ ടൂ പരാമര്‍ശമാണ് അഭിമുഖത്തിന്റെ തമ്പ്നെയ്ലിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. തൊഴിലിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ തുറന്നുപറച്ചില്‍ തന്നെ ആയുധമാക്കിയ മീ ടൂ മൂവ്മെന്റിനെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അപഹസിച്ചത് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

റിലീസിനൊരുങ്ങുന്ന ഉടല്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ ധ്യാന്‍ നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ പലതിലും കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുണ്ടായിരുന്നും എന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. 

അടുത്തിടെ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പുതുമുഖ നടി ലൈംഗിക പീഡന പരാതി നല്‍കുകയും പിന്നാലെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ ചര്‍ച്ചയായിരിക്കെയാണ് ധ്യാനിന്റെ വിവാദ പരാമര്‍ശം.

dhyan sreenivasans statement on me too

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES