ബിഗ് ബോസ് സീസണ്‍ നാലില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന്‍. വളരെ അപ്രതീക്ഷിതമായാണ് റോബിന്‍ ഷോയില്‍ നിന്ന് പുറത്താകുന്നത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഡോക്ടര്‍ റോബിന് മലയാളി പ്രേക്ഷരില്‍ നിന്ന് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഉദ്ഘാടനവും സിനിമ ചര്‍ച്ചകളുമൊക്കെയായി വലിയ തിരക്കിലാണ് റോബിന്‍. ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം നടന്റെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു.
ടി. കുരുവിളയുടെ പതിനാലാമത്തെ ചിത്രമാണ് റോബിന്‍ അഭിനയിക്കുന്ന ആദ്യ സിനിമ. ഈ ചിത്രത്തെക്കുറിച്ചുള്ള വിവരം സമൂഹ മാദ്ധ്യമത്തിലൂടെ മോഹന്‍ലാല്‍ ആണ് പുറത്തുവിട്ടത്. സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന പതിനാലാമത്തെ ചിത്രം കൂടിയാണ്. ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.
ഇപ്പോളിതാ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നായകനാവുമെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നുഎന്‍.എം ബാദുഷയും ഷിനോയ് മാത്യുവും ചേര്‍ന്നാണ് നിര്‍മ്മാണം, ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. ഒരു മെക്‌സിക്കന്‍ അപാരത, ദ് ഗ്‌ളാബ്‌ളര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ടോം ഇമ്മട്ടി.