മലയാളികളുടെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഫാന്‍സ് പേജുകളിലും മറ്റും നിരവധി പേരാണ് ദുല്‍ഖറിനും ഭാര്യ അമാല്‍ സൂഫിയയ്ക്കും ആശംസകള്‍ അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ദുല്‍ഖര്‍ എട്ടാം വിവാഹ വാര്‍ഷികത്തില്‍ പ്രണയാര്‍ദ്രമായ കുറിപ്പ് പങ്കുവെച്ചാണ് ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
2011 ഡിസംബര്‍ 21നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. ഒരു ആര്‍ക്കിടെക്ട് കൂടിയാണ് അമാല്‍. 2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകള്‍ നേര്‍ന്നിരുന്നു. ''രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍'', എന്നാണ് ദുല്‍ഖര്‍ അന്നു കുറിച്ചത്
എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവള്‍ക്കുളളതെന്നു'മാണ് മകള്‍ ജനിച്ച വിവരം ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു കൊണ്ട് ദുല്‍ഖര്‍ കുറിച്ചത്തന്റെ ജീവിതത്തെ ഇത്രയധികം മുമ്പോട്ടു കൊണ്ടുപോയതിനും നല്ല അമ്മയും അമ്മായിയും സ്‌നേഹമുള്ള ഭാര്യയും ആയതിനും അമാലിന് നന്ദി അറിയിച്ച ദുല്‍ഖര്‍ തന്റെ സ്വഭാവത്തിലെ ഏറ്റവും മികച്ചത് പ്രകടിപ്പിക്കാന്‍ കാരണമായതും അമാല്‍ തന്നെ ആണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചു. 2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. 2017ലാണ് ഇവരുടെ മകള്‍ മറിയം ജനിച്ചത്.