ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന 'പീസി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ദീഖ്, രമ്യ നമ്പീശന്‍, അനില്‍ നെടുമങ്ങാട്, അതിഥി രവി, ആശ ശരത്ത്, ഷാലു റഹീം, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന 'പീസ്' ഒരു സറ്റയര്‍ മൂവിയാണ്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം. അനില്‍ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.
സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ്. ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അന്‍വര്‍ അലി, സന്‍ഫീര്‍ കെ, വിനായക് ശശികുമാര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്ത കൃഷ്ണന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഷമീര്‍, ജോ, സ്റ്റില്‍സ്: ജിതിന്‍ മധു, സ്റ്റോറി ബോര്‍ഡ്: ഹരിഷ് വല്ലത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്.