നടന്‍ സൂര്യയുടെ സഹോദരന്‍ എന്ന ലേബലില്‍ സിനിമയില്‍ എത്തിയ കാര്‍ത്തി വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ടൈപ്പ് കാസ്റ്റില്‍ ഒതുങ്ങി നില്‍ക്കാതെ വ്യത്യസ്ത കഥപാത്രങ്ങളുമായി എത്തുന്ന നടന്റെ പുതിയ ലുക്കാണ് ചര്‍ച്ചയാകുന്നത്. ആറ് വര്‍ഷത്തിന് ശേഷം താന്‍ താടിയെടുത്ത കാര്യം പങ്ക് വച്ച് നടന്‍ പങ്ക് വച്ച ഫോട്ടയും കുറിച്ച വാക്കുകളുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കുന്നത് വളരെ ഭയാനകമാണ്, എന്നാല്‍ ഒരിക്കല്‍ അത് ചെയ്താല്‍ പിന്നെ അത് അത്ര മോശമല്ല'... ക്ലീന്‍ ഷേവ് ചെയ്ത ചിത്രത്തിനോടൊപ്പം കുറിച്ചു.
താടി വളര്‍ത്തിയ ലുക്കിലാണ് കാര്‍ത്തി അധികവും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ ലുക്കിലെത്തുന്ന ചിത്രങ്ങളെല്ലാം വന്‍ വിജയവുമാണ്. ആറ് വര്‍ഷത്തിന് ശേഷമാണ് നടന്‍ ക്ലീന്‍ ഷേവ് ചെയ്തിരിക്കുന്നത് . നടന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. പുതിയ ചിത്രത്തിനാണോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.'
മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വനാണ് കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം. വന്തിയദേവന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. വന്‍താരനിര അണിനിരക്കുന്ന ചിത്രം സെപ്റ്റംബര്‍ 30നാണ് തിയറ്ററുകളില്‍ എത്തുന്നത്.രണ്ട് ഭാഗങ്ങളിലായി എത്തുന്ന മണിരത്‌നം ചിത്രം റിലീസിനായി ഒരുങ്ങുമ്പോള്‍ തന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടന്നിരിക്കുകയാണ് കാര്‍ത്തി. നടന്‍ തന്നെയാണ് പുതിയ മാറ്റത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. '