Latest News

ജീവിച്ചു ഇരിക്കുബോള്‍ അച്ഛനമ്മമാരെ നോക്കുന്നതാണ് പുണ്യം ;മരണത്തിനുശേഷം ബലിയിട്ടു കണക്കു തീര്‍ക്കലാണ് മിക്ക ഇടങ്ങളിലും; കര്‍ക്കിടവാവു ദിനത്തില്‍ ലേഖ ശ്രീകുമാര്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
 ജീവിച്ചു ഇരിക്കുബോള്‍ അച്ഛനമ്മമാരെ നോക്കുന്നതാണ് പുണ്യം ;മരണത്തിനുശേഷം ബലിയിട്ടു കണക്കു തീര്‍ക്കലാണ് മിക്ക ഇടങ്ങളിലും; കര്‍ക്കിടവാവു ദിനത്തില്‍ ലേഖ ശ്രീകുമാര്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

ലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി എം.ജി ശ്രീകുമാര്‍ സജീവമാകുമ്പോള്‍ ഭാര്യ ലേഖ യുട്യൂബ് ചാനലുമായിട്ടാണ് മലയാളികളുടെ ഇടയില്‍ സ്വീകാര്യത നേടിയത്.

എം.ജി ശ്രീകുമാറും ഭാര്യ ലേഖയെ മലയാളികള്‍ക്ക് സുപരിചിതരാണ്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് ലേഖ. കര്‍ക്കിട വാവു ബലി ദിവസമായ ഇന്നലെ ലേഖ ഫെയ്‌സ്ബുക്കില്‍ പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളെ ശ്രദ്ധിക്കാത്തവര്‍ മരിച്ച് കഴിയുമ്പോള്‍ കണക്ക് തീര്‍ക്കല്‍ പോലെ ബലിയിടുന്നുവെന്നാണ് ലേഖ ശ്രീകുമാര്‍ കുറിച്ചിരിക്കുന്നത്. 

കുറിപ്പ് ഇങ്ങനെ

ജീവിച്ചു ഇരിക്കുബോള്‍ അച്ഛനമ്മമാരെ നോക്കുന്നതാണ് പുണ്യം   മരണത്തിനുശേഷം ബലിയിട്ടു കണക്കു തീര്‍ക്കലാണ് മിക്ക ഇടങ്ങളിലും.  ഇതു നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ബലിയിടല്‍ ചടങ്ങു്   എനിക്ക് അച്ഛനമ്മമാര്‍ ജീവിച്ചു ഇരിപ്പില്ല. ആ നല്ല ഓര്‍മകള്‍ക്കുമുന്നില്‍ എന്റെ പ്രണാമം 

ലേഖയെപ്പോലെ തന്നെ എം.ജി ശ്രീകുമാറിന്റേയും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. ലേഖയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി സമാനമായ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.ലേഖയ്ക്കും ശ്രീകുമാറിനും ഒരു മകളുണ്ട്. മകള്‍ വിവാഹത്തിന് ശേഷം കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം.

രണ്ടുപേരും ഇടയ്ക്കിടെ അവിടെപോയി മകളെ സന്ദര്‍ശിക്കുകയും അവധിക്കാലം ചില വഴിക്കുകയുമെല്ലാം ചെയ്യാറുണ്ട്. അടുത്തിടെയാണ് ഇരുവരും അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ നാട്ടിലെത്തിയത്.അവധി ആഘോഷിക്കാന്‍ പോയപ്പോള്‍ ലേഖയെ കൈകളില്‍ എടുത്ത് നില്‍ക്കുന്ന ഫോട്ടോ എം.ജി ശ്രീകുമാര്‍ പങ്കുവെച്ചപ്പോള്‍ അത് വൈറലായിരുന്നു.

lekha mg sreekumar fb post about karkidaka vavu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES