Latest News

മാളികപ്പുറത്തിന്റെ അവസാന ദിവസം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആടി പാടി ഉണ്ണി മുകുന്ദന്‍; ലൊക്കേഷന്‍ വീഡിയോ പങ്ക് വച്ച് ചിത്രം പാക്കപ്പ് അപ്പ് ആയെന്ന് കുറിച്ച് നടന്‍

Malayalilife
മാളികപ്പുറത്തിന്റെ അവസാന ദിവസം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആടി പാടി ഉണ്ണി മുകുന്ദന്‍; ലൊക്കേഷന്‍ വീഡിയോ പങ്ക് വച്ച് ചിത്രം പാക്കപ്പ് അപ്പ് ആയെന്ന് കുറിച്ച് നടന്‍

ണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മാളികപ്പുറത്തിന്റെ ചിത്രീകരണം അവസാനിച്ചു.പാക്കപ്പിനു ശേഷം സഹപ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.

ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം എന്ന ചിത്രം പറയുന്നത്.  ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 22 ന് ഫസ്റ്റ് ലുക്ക് പുറത്തെത്തിയ ചിത്രമാണിത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

malikappuram unni mukundaM PACK UP

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES