Latest News

ഇത് ഔദ്യോഗികം; നയന്‍താര വിഘ്നേഷ് ശിവന്‍ വിവാഹം ജൂണ്‍ ഒന്‍പതിന് തന്നെ; മഹാബലിപുരത്ത് വച്ച് നടക്കുന്ന വിവാഹത്തിന്റെ ഡിജിറ്റല്‍ ക്ഷണക്കത്ത് പുറത്ത്

Malayalilife
ഇത് ഔദ്യോഗികം; നയന്‍താര വിഘ്നേഷ് ശിവന്‍ വിവാഹം ജൂണ്‍ ഒന്‍പതിന് തന്നെ; മഹാബലിപുരത്ത് വച്ച് നടക്കുന്ന വിവാഹത്തിന്റെ ഡിജിറ്റല്‍ ക്ഷണക്കത്ത് പുറത്ത്

റെ നാളായുള്ള അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ട് വിവാഹ തിയതി പ്രഖ്യാപിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും, സംവിധായകന്‍ വിഘ്നേഷ് ശിവനും. ജൂണ്‍ ഒന്‍പതിനാണ് ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹത്തിന്റെ ക്ഷണക്കത്തും പുറത്തുവന്നിട്ടുണ്ട്.

മോഷന്‍ പോസ്റ്ററിന്റെ രൂപത്തിലാണ് ഡിജിറ്റല്‍ കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ ഒന്‍പതിന് തിരുപ്പതിയില്‍വച്ചായിരിക്കും വിവാഹമെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയന്‍, വിക്കി എന്നാണ് വധൂവരന്‍മാരുടെ പേര് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

2015ല്‍ പുറത്തിറങ്ങിയ വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. കഴിഞ്ഞ വര്‍ഷം താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

നയനും വിക്കിയും വീണ്ടുമൊന്നിച്ച പുതിയ ചിത്രമായ 'കാതുവാക്കുലെ രെണ്ട് കാതല്‍' കഴിഞ്ഞ ഏപ്രില്‍ 28നാണ് തിയേറ്ററുകളില്‍ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ സാമന്തയാണ് മറ്റൊരു നായിക. 'ഓ2' എന്ന തമിഴ് ചിത്രമാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അജിത്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് വിഘ്നേഷ് ശിവന്‍ ഇപ്പോള്‍.

 

nayanthara vignesh sivan marriage date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES