കേരളത്തിലെ ആദ്യത്തെ സ്വവര്‍ഗ ദമ്പതികളായിരുന്നു നിവേദ് ആന്റണിയും റഹീമും. ഏറെ കൊട്ടിഘോഷിച്ച് നടത്തപ്പെട്ട വിവാഹം മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ആഘോഷമാക്കുകയും ചെയ്തു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം വൈകാതെ മലയാളികളെ തേടിയെത്തിയത് ഇരുവരും വിവാഹ മോചനം നേടി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തയാണ്. റഹീമുമായുള്ള വേര്‍പിരിയലിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ നിവേദ് താന്‍ അനുഭവിച്ച സങ്കടങ്ങളും വേദനകളുമെല്ലാം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, ഒരു സന്തോഷ വാര്‍ത്തയാണ് നിവേദ് അറിയിച്ചിരിക്കുന്നത്. താന്‍ നിഖില്‍ എന്ന വ്യക്തിയുമായി പ്രണയത്തിലാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഇത്രയും കാലം ഞങ്ങള്‍ ഡേറ്റിംഗില്‍ ആയിരുന്നുവെന്നും ഇപ്പോള്‍ പ്രണയത്തിലാണെന്നുമാണ് നിഖില്‍ അറിയിച്ചിരിക്കുന്നത്. വൈകാതെ തന്നെ വിവാഹ നിശ്ചയവും വിവാഹവും ഉണ്ടാകുമെന്നും താരം നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി നിവേദ് അറിയിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
നേരത്തെ നിറവയറും കാണിച്ചുള്ള നിവേദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ നിവേദ് ഗര്‍ഭം ധരിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ താന്‍ ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് നിവേദ് അറിയിച്ചത്. അതിനായുള്ള ചികിത്സകളും മറ്റും ബാംഗ്ലൂരില്‍ നടക്കുകയാണെന്നും നിവേദ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ നിഖിലിന്റെ പൂര്‍ണ പിന്തുണയും നിവേദിന് ഉണ്ട്. ഒരു കുഞ്ഞുവേണമെന്ന അതിയായ ആഗ്രഹം നിവേദിനുണ്ട്. ഈ ആവശ്യം ഉന്നയിച്ചതോടെ ആണ് ആദ്യ ജീവിത പങ്കാളി റഹീമും നിവേദും വേര്‍പിരിഞ്ഞത്.
മലയാളക്കര മനസു തൊട്ട് അനുഗ്രഹിച്ച ഗേ ദമ്പതികളായിരുന്നു നിവേദും റഹിമും. അവരുടെ വിവാഹം സോഷ്യല്‍ മീഡിയക്ക് ആഘോഷമായിരുന്നു. അന്ന് പിരിഞ്ഞപ്പോള്‍ ഒട്ടും സഹിക്കാനാകാതെ നിവേദ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.. 'ഞാന്‍ സ്‌നേഹിച്ച... ആഗ്രഹിച്ച ഒരു റഹീമുണ്ടായിരുന്നു. അയാളെ ജീവിതത്തിന്റെ വഴിയിലെവിടെയോ എനിക്ക് നഷ്ടപ്പെട്ടു. ആ വേര്‍പിരിയല്‍ എനിക്ക് മരണതുല്യമായിരുന്നു. ഒരു മുഴം കയറില്‍ എല്ലാം അവസാനിക്കുമെന്നു കരുതി. വിഷാദവും വേദനയുമായി കഴിച്ചു കൂട്ടിയ നാളുകള്‍. എന്റെ മേല്‍വിലാസം ആ നിവേദ് റഹീമില്‍ നിന്ന് നിവേദ് ആയി ചുരുങ്ങിയിരിക്കുന്നു. വേദനയുണ്ട്... എങ്കിലും പറയുന്നു, ഈ നിമിഷവും കടന്നു പോകും. അങ്ങനെ ഒരു അവസ്ഥയില്‍ നിന്നാണ് ഇന്ന് പുതിയ ജീവിതത്തിലേക്ക് നിവേദ് നീങ്ങുന്നത്.
|