Latest News

നിവിന്റെ സെല്‍ഫിയില്‍ ഉള്ളത് സിജു വില്‍സനും ശബരീഷും, കൃഷ്ണ ശങ്കറും അടക്കമുള്ള പ്രേമം ടീം; നടന്‍ ഷറഫുദ്ദീന്‍ ചിത്രം പങ്ക് വച്ചതോടെ പ്രേമത്തിന് രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ എന്ന് ആരാധകര്‍

Malayalilife
നിവിന്റെ സെല്‍ഫിയില്‍ ഉള്ളത് സിജു വില്‍സനും ശബരീഷും, കൃഷ്ണ ശങ്കറും അടക്കമുള്ള പ്രേമം ടീം; നടന്‍ ഷറഫുദ്ദീന്‍ ചിത്രം പങ്ക് വച്ചതോടെ പ്രേമത്തിന് രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ എന്ന് ആരാധകര്‍

ലയാള സിനിമയില്‍ പുതിയ മാറ്റങ്ങള്‍ക്ക് വരെ തുടക്കമിട്ട ചിത്രമായിരുന്നു നിവിന്‍ പോളി നായകനായി എത്തിയ പ്രേമം. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റാവുകയും നിവിന്‍ പോളിയുടെ കരിയറില്‍ ഒരു മുതല്‍ക്കൂട്ടായി മാറുകയും ചെയ്തിരുന്നു. ഇപ്പോളിതാ സിജു വില്‍സന്‍ പങ്ക് വച്ച ഒരു ചിത്രം വീണ്ടും പ്രേമത്ത ചര്‍ച്ചകളില്‍ നിറയ്ക്കുകയാണ്.

നടന്‍ ഷറഫുദ്ദീന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. നിവിന്‍ പോളി, സിജു വില്‍സന്‍, ശബരീഷ്, കൃഷ്ണ ശങ്കര്‍ എന്നിവരെയും ചിത്രത്തില്‍ കാണാം.ചിത്രത്തില്‍ കൂടെയുളള ബാക്കി ആളുകള്‍ പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആയിരുന്നെന്നാണ് വ്യക്തമാകുന്നത്. 

ചിത്രം സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ േ്രപമം സിനിമയുടെ രണ്ടാം ഭാഗത്തിനുളള തയ്യാറെടുപ്പാണോ എന്ന സംശയം ആരാധകര്‍ ചോദിക്കുന്നുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനെ ചിത്രത്തില്‍ കാണാത്തതിന്റെ സങ്കടവും ആളുകള്‍ കമന്റില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.അന്‍വര്‍ റഷീദിന്റെ നിര്‍മ്മാണ കമ്പനിയാണ് ചിത്രം പുറത്തിറക്കിയത്. 

കോടി ചെലവില്‍ നിര്‍മ്മിച്ച ചിത്രം 60 കോടി കളക്ഷന്‍ നേടിയിരുന്നു.  പ്രേമ ത്തിലെ നായികമാരായിരുന്ന അനുപമ പരമേശ്വരന്‍, സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ ഇപ്പോള്‍ തെന്നിന്ത്യയുടെ പ്രിയ താരങ്ങളാണ്.

nivin pauly with premam team selfi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES