Latest News

തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ; കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

Malayalilife
തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ; കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം ഇന്ന് റിലിസിനെത്തുകയാണ്്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.തിയേറ്റുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,' എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ഇതിനെതിരെയാണ്  വിമര്‍ശനമുയരുന്നത്.

കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ കയര്‍ക്കുകയാണ്. സിനിമയിലെ ട്രെയ്‌ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്.

'ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന ഇത്രയും തിയേറ്ററുകളില്‍ എത്രയിടത്തേക്കുള്ള വഴികളിലാണ് കുഴികള്‍ ഉള്ളത്? കാടടച്ചു വെടിവെയ്ക്കാതെ അതുകൂടി പിന്നണിക്കാര്‍ വ്യക്തമാക്കണം. സിനിമയുടെ പ്രചരണത്തിന് കഥയുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയ വെറുമൊരു പരസ്യമാണ് ഇതെന്നറിയാം. എങ്കിലും പൊതുബോധം സൃഷ്ടിക്കുന്നതില്‍ ഇതിനുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ട് പറഞ്ഞു എന്നേയുള്ളൂ,' ടി.സി. രാജേഷ് സിന്ധു കുറിച്ചു.

ഇന്ന് തന്നെ ഈ പടം കാണാന്‍ തീരുമാനിച്ചിരുന്നതാണ് ഇന്നിനി കാണുന്നില്ലെന്ന് വെച്ചുവെന്നും ചിലര്‍ കുറിക്കുന്നു.കനകം, കാമിനി, കലഹം എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. നിയമ പ്രശ്നങ്ങള്‍ ചുറ്റിപ്പറ്റി കോടതിയില്‍ ഒരു കള്ളനും മന്ത്രിയും തമ്മില്‍ നടക്കുന്ന കോടതി വിചാരണയുടെ കഥ ആക്ഷേപഹാസ്യ ശൈലിയില്‍ ഒരുക്കിയിരിക്കുകയാണ് ചിത്രം.

തമിഴ് താരം ഗായത്രി ശങ്കര്‍ നായികയാവുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ടി.കെ. ഫ്രെയിംസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ സന്തോഷ്. ടി. കുരുവിളയും കുഞ്ചാക്കോ ബോബനും ഷെറിന്‍ റേച്ചല്‍ സന്തോഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

nna thaan case kodu movie poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES