Latest News

പാർക്കിൽ പോയി രണ്ടുപേരും ഉമ്മ വച്ചു; നില ബേബിയുടെ അടുത്ത കൂട്ടുകാരിയുടെ ചിത്രം വൈറൽ

Malayalilife
പാർക്കിൽ പോയി രണ്ടുപേരും ഉമ്മ വച്ചു; നില ബേബിയുടെ അടുത്ത കൂട്ടുകാരിയുടെ ചിത്രം വൈറൽ

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. പേർളി മാണിയും ശ്രീനിഷ് അരവിന്ദും മകൾ നിലയും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. അവതാരക, അഭിനേത്രി, വ്‌ലോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പേളി മാണി. ഏത് മേഖലയിലും തന്റെ മികച്ചത് കൊടുക്കാന്‍ താരം ശ്രമിക്കാറുണ്ട്. ബിഗ് ബോസ് ഷോയില്‍ വന്നതിന് ശേഷമാണ് താരം പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സീസണ്‍ ഒന്നിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി. പേളിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഭര്‍ത്താവ് ശ്രീനീഷും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരം ബിഗ് ബോസ് ഹൗസില്‍ വെച്ചാണ് പേളിയുമായി പ്രണയത്തിലാവുന്നത്. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസ് മലയാളം നാലാം സീസണ്‍ എത്തിയിട്ടും പേളിഷ് പ്രണയം ഇന്നും സോഷ്യല്‍ മീഡിയയിലും ആരാധകരുടെ ഇടയിലും ചര്‍ച്ചയാണ്. 

പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം ഇപ്പോള്‍ മകള്‍ നിലയ്ക്ക് ഒപ്പമാണ്. ഗര്‍ഭകാലം മുതല്‍ മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കു വയ്ക്കാന്‍ പേളി മടിച്ചിരുന്നില്ല. അതിനു ശേഷമുള്ള എല്ലാ വിശേഷങ്ങളും ഇരുവരും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പേർളിയും സുഹൃത്തും പുറത്തുപോയപ്പോൾ നില ബേബിയെയും കൂട്ടുകാരിയെയും കൂടി പരിചയപ്പെടുത്തി ഇരിക്കുകയാണ്. നിലാ മേബി കൂട്ടുകാരിയോടൊപ്പം പാർക്കിൽ കളിക്കുന്നതും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതും അവസാനം കിടന്നുറങ്ങുന്നതും ഈ വീഡിയോയിൽ ഉണ്ട്. ആമി സാം എന്നാണ് നില ബേബിയുടെ കൂട്ടുകാരിയുടെ പേര്. ഇതും ഒരു കുട്ടി താരമാണ്. ചെറിയ പരസ്യങ്ങളിലും മിനി സ്ക്രീനിലും ഒക്കെ പ്രത്യക്ഷപ്പെട്ട ഒരു കുട്ടി താരം തന്നെയാണ് നില ബേബിയുടെ കൂട്ടുകാരി. പേർട്ളിയുടെ സുഹൃത്ത് നീതുവിൻ്റെ മകളാണ് ഈ കുട്ടി താരം. ഭക്ഷണവും കളിയും രസവും പിന്നീട് കൊച്ചുകൊച്ചു ഉമ്മകളും ഇങ്ങനെയായിരുന്നു ഈ രണ്ടു കുട്ടികളുടെ വീഡിയോ പങ്കുവച്ച് പേർളിയുടെ ക്യാപ്ഷൻ. 

ബിഗ് ബോസിലൂടെയാണ് പേർളിയുടെയും ശ്രീനിഷിൻ്റെയും പ്രണയവും കുടുംബ ജീവിതവും ആരാധകർ ആദ്യം ഏറ്റെടുത്തത്. ഈ ഷോയിലൂടെ തന്നെ പേർളിയുടെ മുഴുവൻ കുടുംബവും വൈറലായി മാറുകയായിരുന്നു. പിന്നീട് സ്വന്തമായുള്ള യൂടൂബ് ചാനലിലൂടെ തന്നെ കൂടുതൽ കുടുംബ വിശേഷവും ആരാധകർ അറിയാൻ തുടങ്ങി. അങ്ങനെ പതിയെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ ഒരു താരം തന്നെയാണ് പേർളി മാണി. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകര്‍ ഇരുവരെയും വിളിക്കുന്നത്.

Read more topics: # pearle maaney baby friend
pearle maaney baby friend

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES