Latest News

നിലയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ റെയിൻ; വൈറലായി ചിത്രങ്ങൾ

Malayalilife
നിലയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ റെയിൻ; വൈറലായി ചിത്രങ്ങൾ

പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും മകള്‍ നിലയും സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ബിഗ് ബോസിലൂടെ പ്രണയിച്ച പേര്‍ളിയും ശ്രീനിഷും കുടുംബ ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഈ ഷോയിലൂടെ തന്നെ പേര്‍ളിയുടെ മുഴുവന്‍ കുടുംബവും മലയാളികല്‍ പരിചിതരായി മാറുകയായിരുന്നു. പിന്നീട് സ്വന്തം യൂട്യൂബ് ചാനലും തുടങ്ങിയതോടെ കുടുംബ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാന്‍ തുടങ്ങി.

അങ്ങനെ മലയാളികള്‍ ഏറ്റവും പ്രിയപ്പെട്ട താരമായി പേര്‍ളി മാണി മാറിക്കഴിഞ്ഞു. പേര്‍ളിയുടെ യുടൂബ് ചാനലിലൂടെ അനിയത്തി റേയ്ച്ചലിനെയും ആരാധകര്‍ക്ക് സുപരിചിതമാണ്. റെയ്ച്ചലിന്റെ വിവാഹവും ഗര്‍ഭകാലവും എല്ലാം ആരാധകരിലേക്ക് പേര്‍ളി എത്തിച്ചിരുന്നു. കുറച്ചു മാസങ്ങള്‍ക്കു മുമ്പായിരുന്നു റെയ്ച്ചല്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയത്. പേര്‍ളിയുടെ ആരാധകര്‍ ആ ചാനലിനെയും ഒരുപാട് പിന്തുണച്ചു. ഫോട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിന്റെ ഭര്‍ത്താവ്. സഹോദരി എന്നതിനേക്കാള്‍ പേളിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് റേച്ചല്‍.

അടുത്തിടെയാണ് ഇവരുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പേര്‍ളി ആരാധകരുമായി പങ്കുവച്ചിരുന്നത്. പേളിയുടെ സഹോദരി റേച്ചലിനൊരു ആണ്‍കുഞ്ഞ് പിറന്ന വിശേഷമായിരുന്നു അന്ന് പങ്കുവച്ചത്. നില ബേബി ചേച്ചി പെണ്ണായി, നില ബേബിക്ക് സഹോദരന്‍ വന്നു എന്നൊക്കെയായിരുന്നു അന്ന് സോഷ്യല്‍ മീഡിയയിലെ പ്രധാന വാര്‍ത്തയായിരുന്നത്. അന്ന് പേര്‍ളി പങ്കുവച്ച നില ബേബിയുടെയും അനുജന്റെയും ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ റെയ്ച്ചല്‍ പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. അതില്‍ വെള്ള കുട്ടി ഉടുപ്പൊക്കെയിട്ട് നില ബേബി അനുജനോടൊപ്പം കളിക്കുന്നത് കാണാം. റ്യൂബന്റെ കയ്യിലിരിക്കുന്ന റെയിന്‍ നില ചേച്ചിയെ തന്നെ നോക്കി ഇരിക്കുന്നതും കാണാം. വളരെ രസകരമായ കണ്ണെടുക്കാന്‍ പോലും പറ്റാത്ത ഒരു മനോഹരമായ വീഡിയോ ആണ് റെയ്ച്ചല്‍ പങ്കുവച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിലൊന്ന് സഹോദരിമാര്‍ തമ്മിലുള്ള ബന്ധമാണ്, ഞങ്ങളുടെ റെയിന്‍ ബേബിയെ എന്റെ കൈകളില്‍ ഇങ്ങനെ പിടിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍ അമ്മയായത് പോലെ തോന്നുന്നു. റേച്ചല്‍ പ്രസവവേദന അനുഭവിക്കുമ്പോള്‍ എന്റെ അനുജത്തിക്ക് വേദന സഹിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു, പക്ഷേ റേച്ചല്‍ ആയിരുന്നു ഏറ്റവും ശക്ത. എന്നായിരുന്നു പ്രസവശേഷം പേര്‍ളി റെയ്ച്ചലീനെ കുറിച്ച് ആദ്യം എഴുതിയ വാക്കുകള്‍.

pearle maaney daughter and rain pics got viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES