ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് പേളി മാണിയും ശ്രീനീഷും. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇഷ്ടകുടുംബം കൂടിയാണ് ഇവര്‍. താരങ്ങള്‍ക്കൊപ്പം തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഇവരുടെ ഒരു വയസുകാരി മകള്‍ നിലയും.പേളിയും ശ്രീനിഷും തങ്ങളും വിശേഷങ്ങളൊക്കെ സോഷ്യല്‍മീഡിയ വഴി പങ്ക് വക്കാറുണ്ട്.മകളുടെ ഓരോ വളര്‍ച്ചയും അതുകൊണ്ട് തന്നെ ഏവര്‍ക്കും മുന്നിലൂടെയാണ്. ഇപ്പോളിതാനിലയേയും കൊണ്ട് തിയേറ്ററില്‍ പോയൊരു അനുഭവം പങ്കുവയ്ക്കുകയാണ്‌പേളി മാണി.
വാതില്‍പടിയിലിരുന്നാണ് പേളി സിനിമ കാണുന്നത്, അരികെ അമ്മയെ ചുറ്റി കളിച്ചുകൊണ്ടിരിക്കുന്ന നിലയേയും വീഡിയോയില്‍ കാണാം. ഞങ്ങള്‍ ഒരു സിനിമ കാണാന്‍ പോയതാ. നില: ഇപ്പോ ശരിയാക്കി തരാം,എന്ന ക്യാപ്ഷനോടെയാണ് പേളി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നിലയുടെ ഒന്നാം ജന്മദിനം, വെല്ലിംഗ്ടണ്‍ ഐലന്‍ഡിലായിരുന്നു പേളിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും നിലയുടെ ജന്മദിനം ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.