Latest News

കൂറ്റന്‍ പാറയിടുക്കകളിലൂടെ സുരക്ഷ സംവിധാനങ്ങളുടെ സഹായമില്ലാതെ കയറി പോകുന്ന പ്രണവ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരപുത്രന്റെ മറ്റൊരു സഹാസിക വിഡിയോ 

Malayalilife
കൂറ്റന്‍ പാറയിടുക്കകളിലൂടെ സുരക്ഷ സംവിധാനങ്ങളുടെ സഹായമില്ലാതെ കയറി പോകുന്ന പ്രണവ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരപുത്രന്റെ മറ്റൊരു സഹാസിക വിഡിയോ 

ലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് തന്റെ സാഹസിക യാത്രകളുടെ പേരിലാണ്.  അതും യാത്രകള്‍ക്കിടയില്‍ ആരാധകര്‍ താരത്തെ കണ്ട് മുട്ടുകയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ എത്തുകയും ചെയ്യുകയാണ് പതിവ്.യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന റിയല്‍ ലൈഫ് ചാര്‍ളി എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നത് തന്നെ. ഇപ്പോളിതാ അത്തരത്തിലൊരു വീഡിയോയുടെ പേരിലാണ് താരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

സുരക്ഷാ സംവിധാനങ്ങളുടെ സഹായങ്ങളില്ലാതെ കൂറ്റന്‍ മല കയറുന്ന പ്രണവിനേയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വളരെ നിസാരമായാണ് പ്രണവ് മല കയറുന്നത്. ക്ലൈംബിങ്ങ് ഷൂസ് മാത്രമാണ് പ്രണവ് മലകയറ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

കേരള ബോക്‌സ് ഓഫീസ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ പ്രണവിന് കയ്യടി മാത്രമല്ല വിമര്‍ശനവും ഒരുപോലെ ലഭിക്കുന്നണ്ട്. ചെക്കന് ഓരേ പൊളിയെന്നും സിനിമയേക്കാള്‍ താത്പര്യം ഇത്തരം കാര്യങ്ങളോടാണെന്നുമാണ് കമന്റ്. എന്നാല്‍ സുരക്ഷ സംവിധാനങ്ങളുടെ അഭാവത്തിലുള്ള അഭ്യാസം അപകടകരമാണെന്നും ചിലര്‍ പറയുന്നു.

നേരത്തെ ശരീരം ബാലന്‍സ് ചെയ്ത് സ്ലാക് ലൈനിലൂടെ കൂളായി നടക്കുന്ന പ്രണവിന്റെ ഒരു വീഡിയോയും വൈറലായിരുന്നു. ശ്രദ്ധയോടെയും ഏകാഗ്രതയോടെയും കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെയാണ് ആ വീഡിയോയില്‍ കഴിഞ്ഞത്. പാര്‍ക്കൗര്‍, സര്‍ഫിങ് തുടങ്ങിയ അഭ്യാസപ്രകടനങ്ങളില്‍ പ്രണവ് പരിശീലനം നേടിയിട്ടുണ്ട്.

ഏതാനും നാളുകള്‍ക്ക് മുന്‍പ് പ്രണവ് മോഹന്‍ലാലിനെ മണാലിയില്‍ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ഒരു സഞ്ചാരിയുടെ വിഡിയോയും വൈറലായിരുന്നു. ഇതുകൂടാതെ 2017ല്‍ തായ്ലന്‍ഡിലെ ബൗള്‍ഡ്രിങ് ഗുഹയില്‍ കയറുന്ന വീഡിയോ ഒരു ദശലക്ഷം കാഴ്ചക്കാരെ നേടിയിരുന്നു. 

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം. ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം 50 കോടി രൂപയിലധികം കളക്ഷനും നേടിയിരുന്നു. പ്രണവിന് പുറമെ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.


 

pranav new video virul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES