ബിഗ്‌ബോസ് മലയാളം സീസണ്‍ 4ല്‍ വിജയി ആയില്ലെങ്കിലും വിജയിച്ചവര്‍ക്കു കിട്ടുന്നതിനേക്കാള്‍ നാലിരട്ടി സ്‌നേഹമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ടു തന്നെയാണ് റോബിനും ബ്ലെസ്ലിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ദില്‍ഷ രംഗത്ത് വന്നപ്പോള്‍ ദില്‍ഷയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ദില്‍ഷ നേടിയ വിജയം പോലും റോബിന്‍ കാരണമാണെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇനി റോബിനും ബ്ലെസ്ലിയുമായി യാതൊരുവിധ ബന്ധത്തിനും തയ്യാറല്ലെന്ന് ദില്‍ഷ അറിയിച്ചതോടെ റോബിന്‍ ആ ചാപ്റ്റര്‍ അവസാനിച്ചു എന്നും പറഞ്ഞു. അതോടെ റോബിന്‍ മാത്രമല്ല റോബിന്റെ ആരാധകരും ദില്‍ഷയെ വിട്ടു. അതിനു പിന്നാലെ ഇപ്പോള്‍ റോബിന്റെ പേരിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ആരതി പൊടിയുടെ പേരാണ്.
റോബിനുമായി ആരതി പൊടി നടത്തിയ ഇന്റെര്‍വ്യൂവിന് ശേഷം ദില്‍ഷ-റോബിന്‍ പ്രണയം സംസാരിച്ചുകൊണ്ടിരുന്ന ഫാന്‍സ് ഗ്രൂപ്പുകള്‍ സംസാരിക്കുന്നത് ആരതിയെക്കുറിച്ചാണ്. എന്നാല്‍ ആരതിയുടെ കാര്യത്തില്‍ രണ്ടു നാള്‍ മുമ്പ് റോബിന്‍ പറഞ്ഞത് ഇങ്ങനെയാണ്. ഞാന്‍ ഒരാളുമായി ഇന്റെര്‍വ്യൂ എടുത്തെന്ന് കരുതിയോ ഫോട്ടോ എടുത്തെന്ന് കരുതിയോ അവരുമായി പ്രത്യാകിച്ച് എന്തെങ്കിലും ഒരു ബന്ധം ഉണ്ടെന്ന് അതിന് അര്‍ത്ഥമില്ല. എന്നെ ഒരുപാട് ആളുകള്‍ ഇന്റെര്‍വ്യൂ ചെയ്യുന്നുണ്ട്. അതില്‍ ഒരാളാണ് ആ കുട്ടിയും. എന്നുവെച്ച് ഇനി ഭാവിയില്‍ എന്തെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല. അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളല്ലേ. ഓരോരുത്തര്‍ക്കും അവരുടെ വ്യക്തിജീവിത്തത്തില്‍ സ്പേസ് ഉണ്ടാകണം. എനിക്കും അത് വേണം. എന്റെ ജീവിത്തിലെ എല്ലാ കാര്യങ്ങളും ഞാന്‍ എന്തിന് സോഷ്യല്‍ മീഡിയയില്‍ പറയണം എന്നായിരുന്നു.
അതിനു പിന്നാലെയാണ് ഗായിക അമൃതാ സുരേഷിന്റെ അമ്മയെ കാണാന്‍ റോബിനും ആരതിയും ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ വൈറലായത്. അമൃതാ സുരേഷ് ഇരുവരെയും ചേര്‍ത്തു പിടിച്ച ചിത്രവും പുറത്തു വന്നിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മറ്റൊരു വീഡിയയോും കൂടി പുറത്തു വന്നിട്ടുണ്ട്. ഒരു ഹോട്ടലില്‍ ആരതിയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പം റോബിന്‍ ആഘോഷത്തില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണത്. ഇരുവരും ചേര്‍ന്ന് പാട്ടു പാടുന്ന വീഡിയോയും എല്ലാം ഇതിലുണ്ട്. നട്ടപ്പാതിരായ്ക്ക് ആരതിയും കുടുംബവും കൂട്ടുകാരും എല്ലാം ചേര്‍ന്ന് റോബിന് കൊടുത്ത സര്‍പ്രൈസ് പാര്‍ട്ടിയാണ് ഇതെന്നും ഒരു കൂട്ടം ആരാധകര്‍ പറയുന്നുണ്ട്.
അതേസമയം, ഇനിയൊരു കോമ്പോ ഉണ്ടാക്കുവാന്‍ ഞങ്ങളില്ലെന്ന കമന്റുകളാണ് ആരാധകര്‍ വീഡിയോയ്ക്കു താഴെ പോസ്റ്റ് ചെയ്യുന്നത്. എന്തായാലും റോബിനും ആരതിയ്ക്കും ഇടയില്‍ പ്രണയം സംഭവിക്കുമോ എന്നു കാത്തിരുന്ന് തന്നെ കാണാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍.