Latest News

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം; റോഷാക്ക് ഒക്ടോബര്‍ ഏഴിവ് എത്തുന്നു; മമ്മൂട്ടി ചിത്രത്തിന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ്

Malayalilife
 ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം; റോഷാക്ക് ഒക്ടോബര്‍ ഏഴിവ് എത്തുന്നു; മമ്മൂട്ടി ചിത്രത്തിന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ്

മ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം റോഷാക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഏഴിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായിട്ടുണ്ട്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. 'കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്.

ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്സ് സേവ്യര്‍ എസ്സ് ജോര്‍ജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

നന്‍പകല്‍ നേരത്ത് മയക്കം, ക്രിസ്റ്റഫര്‍ തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

rorschach to release on october7

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES