Latest News

അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തിയ സംവ്യത സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടി; ജയസൂര്യയ്ക്കും ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പം സമയം ചിലവഴിച്ച നിമിഷങ്ങള്‍ പങ്ക് വച്ച് നടി

Malayalilife
അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തിയ സംവ്യത സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടി; ജയസൂര്യയ്ക്കും ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പം സമയം ചിലവഴിച്ച നിമിഷങ്ങള്‍ പങ്ക് വച്ച് നടി

ലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളായിരുന്നു സംവൃതാസുനില്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്ക്കുന്ന നടി അമേരിക്കയില്‍ ഭര്‍ത്താവിനൊപ്പമാണ്. ഇപ്പോള്‍ നാട്ടില്‍ അവധിയാഘോഷിക്കാനെത്തിയ നടിയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം താരം നില്‍ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ് സാമൂഹ്യ മാധ്യമങ്ങളില്‍. 

നാട്ടിലെത്തിയതിന് പിന്നാലെ പഴയ കൂട്ടുകാരെ സന്ദര്‍ശിക്കാനെത്തിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.സംവൃത. ജയസൂര്യ, പൂര്‍ണിമ, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചു.എക്കാലത്തേക്ക് ഉള്ള തന്റെ സുഹൃത്തുക്കള്‍ എന്ന് ഇവരെ താരം വിശേഷിപ്പിക്കുന്നുണ്ട്. 

2012 ലാണ് താരം വിവാഹിതയാവുന്നത്. രണ്ടുവര്‍ഷം മുന്‍പാണ് രണ്ടാമത്തെ മകന്‍ ദമ്പതികള്‍ക്ക് ജനിക്കുന്നത്. ഇടയ്ക്ക് സിനിമയില്‍ ഒന്ന് തിരിച്ചു വന്നെങ്കിലും പൂര്‍ണമായും കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.

samvrutha shares pics with her friends

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES