Latest News

എനിക്ക് അധികകാലം സിംഗിൾ മദർ ആവേണ്ടി വന്നില്ല;അമ്മയ്ക്ക് രണ്ടാം വിവാഹമെന്ന് സൗഭാഗ്യ

Malayalilife
 എനിക്ക് അധികകാലം സിംഗിൾ മദർ ആവേണ്ടി വന്നില്ല;അമ്മയ്ക്ക് രണ്ടാം വിവാഹമെന്ന് സൗഭാഗ്യ

ലയാള കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താര കുടുംബമാണ് താരകല്യാണിന്റേത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ വിശേസങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും പ്രേക്ഷാകർക്ക് പരിചിതമാണ്. മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. കഴിഞ്ഞ നവംബറിലാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്.

എന്നാൽ ഇപ്പോൾ അമ്മക്കുട്ടിയ്ക്ക് കല്യാണം എന്ന് പറഞ്ഞ് സൗഭാ​ഗ്യ പങ്കിട്ട വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. അമ്മയും മകളും കൂടി ആളുകൾക്ക് രണ്ടാം വിവാഹത്തെക്കുറിച്ച് ഒരു അവബോധം നൽകുകയാണ്.  വീഡിയോക്ക് മികച്ച പ്രതികരണമാണ് റിയലായിട്ടല്ലെങ്കിലും ലഭിക്കുന്നത്. ലോകത്ത് എത്ര കുട്ടികൾക്ക് ആ ഭാഗ്യം ലഭിക്കുമെന്ന് അറിയില്ല. പക്ഷേ എനിക്കത് ലഭിച്ചിരിക്കുകയാണ്. അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്. ആ ദിവസത്തിന്റെ ഫുൾ മേക്കോവർ ചെയ്യാൻ പോവുന്നത് ഞാനാണെന്നും പറഞ്ഞാണ് സൗഭാ​ഗ്യ വീഡിയോ തുടങ്ങുന്നത്.

ആൾ സത്യസന്ധനായിരിക്കണം, കിട്ടുമോ? അങ്ങനൊരാൾ ലോകത്ത് ഇല്ല. ഇനി ഉണ്ടെങ്കിൽ അയാളെ മതി. 6.2 അടി പൊക്കം വേണം, വളരെ വിശ്വസ്തൻ, സകല ജീവജാലങ്ങളോടും അനുകമ്പയുള്ളവനായിരിക്കണം, എന്റെ മോൾക്ക് ആയിരിക്കണം പ്രധാന്യം. എന്നെക്കാളും എന്റെ മോളെ ഇഷ്ടപ്പെടണം, കെയറിങ് ആയിരിക്കണം, മടിയനാവാൻ പാടില്ല, ഹെൽത്തിയാവണം, ആരോഗ്യമുള്ള ശരീരവും മനസും വേണം, അത്യാവശ്യം നല്ല പൈസ ഉണ്ടാവണം, വിവാഹ സങ്കൽപ്പത്തെക്കുറിച്ച് താര പറഞ്ഞതിങ്ങനെ,

എനിക്ക് അധികകാലം സിംഗിൾ മദർ ആവേണ്ടി വന്നില്ല. അതിന് മുൻപ് സൗഭാഗ്യയെ കല്യാണം കഴിപ്പിച്ച് കൊടുത്തു. വളരെ സമ്മർദ്ദമുള്ള കാര്യമാണത്. അത് എന്റെ ആരോഗ്യത്തെ വരെ ബാധിച്ചു. ആ സമയത്ത് ഇവളുടെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമെന്ന് ചിന്തിച്ചിട്ടുണ്ട്. അച്ഛനില്ലാത്ത കുട്ടിയെ ഒരു ജീവിതത്തിലേക്ക് കടത്തി വിടുമ്പോൾ ഒന്ന് ചോദിക്കാൻ പോലും സാധിച്ചില്ല’

tharakalyan and sowbhagya video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES