സെലിബ്രിറ്റികള്‍ ഇപ്പോള്‍ അവധിയാഘോഷിക്കാനായി തെരഞ്ഞെടുക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മാലിദ്വീപ്. അടുത്തിടെ അഹാനയും മംമതയും ഒക്കെ മാലിദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.ഇപ്പോളിതാമാലദ്വീപില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ നില്ക്കുന്ന നടി വേദികയുടെ ചിത്രങ്ങളും ഹിറ്റാവുകയാണ്.
ബീച്ച് കോസ്റ്റിയൂമില്‍ അതീവ ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ ആണ് നടി പങ്കുവച്ചത്.ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. മാലദ്വീപിലെ ഹെറിറ്റന്‍സ് ആരാ റിസോര്‍ട്ടില്‍ നിന്നാണ് വേദിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുളളത്. പ്രകൃതിയുമായുളള സംവാദങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളിലെല്ലാം ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് വേദിക. ശൃംഗാരവേലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, കസിന്‍സ് തുടങ്ങിയ സിനിമകളിലൂടെ ഈ മഹാരാഷ്ട്രക്കാരി മലയാളികള്‍ക്ക് പ്രിയങ്കരിയായി.