Latest News

47ാം വയസില്‍ വീണ്ടും അച്ഛനായി സായ് കിരണ്‍; തെലുങ്ക് സീരിയല്‍ നടി ശ്രാവന്തിയ്ക്ക് ആണ്‍ കുട്ടി; സന്തോഷം പങ്ക് വച്ച് താരങ്ങള്‍

Malayalilife
47ാം വയസില്‍ വീണ്ടും അച്ഛനായി സായ് കിരണ്‍; തെലുങ്ക് സീരിയല്‍ നടി ശ്രാവന്തിയ്ക്ക് ആണ്‍ കുട്ടി; സന്തോഷം പങ്ക് വച്ച് താരങ്ങള്‍

വാനമ്പാടിയിലെ മോഹന്‍ കുമാറിനെ അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. ഒരു മാസം മുമ്പാണ് താന്‍ അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം സായ് കിരണ്‍ പങ്കുവച്ചത്. തെലുങ്ക് സീരിയല്‍ നടി ശ്രാവന്തിയുമായി കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. വിശേഷം അറിയിക്കുമ്പോള്‍ എട്ടു മാസം ഗര്‍ഭിണിയായിരുന്ന ശ്രാവന്തി ഇപ്പോഴിഴാ, കഠിന വേദന സഹിച്ച മണിക്കൂറുകള്‍ക്കൊടുവില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. ഒരാണ്‍കുഞ്ഞിനാണ് ശ്രാവന്തി ജന്മം നല്‍കിയത്. 

ഭര്‍ത്താവിനേയും പ്രസവം നടന്ന ശ്രീജ ആശുപത്രിയേയും ടാഗ് ചെയ്തുകൊണ്ട് ശ്രാവന്തി തന്നെയാണ് ഈ വിശേഷം അറിയിച്ചത്. 'New Squad Member Arriving Soon...! ' എന്നാണ് പ്രിയപ്പെട്ടവളെ ചേര്‍ത്തു പിടിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം ഒരു മാസം മുമ്പ് സായ് കിരണ്‍ കുറിച്ചത്. വിആര്‍ പ്രഗ്നന്റ്, വി ത്രീ, ഔവര്‍ ലവ് ചൈല്‍ഡ് തുടങ്ങിയ ഹാഷ്ടാഗുകളും ഫോട്ടോകള്‍ക്കൊപ്പം ചേര്‍ത്തിരുന്നു.

ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയിലും സമ്മര്‍ദ്ദങ്ങളിലും പെട്ടു നില്‍ക്കവേയാണ് സായ് കിരണ്‍ വാനമ്പാടിയിലേക്ക് എത്തിയത്. എന്നാല്‍, അതിന്റെയെല്ലാം വേദനകള്‍ മറന്ന് സായ് കിരണ്‍ സജീവമായത് ശ്രാവന്തി നല്‍കിയ സൗഹൃദത്തിലൂടെയായിരുന്നു. തുടര്‍ന്ന് മൂന്നു വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനു പിന്നാലെയാണ് കൊയിലമ്മ എന്ന തെലുങ്ക് സീരിയലില്‍ ചേട്ടന്റെ ഭാര്യയായി അഭിനയിച്ച ശ്രാവന്തിയെ ജീവിത പങ്കാളിയായി ഒപ്പം ചേര്‍ക്കുവാന്‍ സായ് കിരണ്‍ തീരുമാനിച്ചത്. അപ്പോഴേക്കും ശ്രാവന്തി അഭിനയം ഉപേക്ഷിച്ച് വസ്ത്ര വ്യാപാര രംഗത്തേക്ക് പൂര്‍ണമായും മാറുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാലു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇരുവരും വിവാഹിതരായത്.

അത്യാഢംബര വിവാഹമായിരുന്നു സായ് കിരണിന്റെ ആദ്യവിവാഹം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ വൈഷ്ണവി എന്ന പെണ്‍കുട്ടിയെയാണ് സായ് കിരണ്‍ ആദ്യ വിവാഹം കഴിച്ചത്. അതിഗംഭീരമായ വിവാഹ ചടങ്ങിലായിരുന്നു ഇരുവരും ഒന്നായത്. ആന്ധ്രാപ്രദേശിലെ സിനിമാ- സീരിയല്‍ രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. പിന്നാലെ വൈഷ്ണവി ഗര്‍ഭിണിയാവുകയും ചെയ്തു. താരകുടുംബം വലിയ ആഘോഷമാക്കിയ കാലമായിരുന്നു അത്. സന്തോഷത്തോടെയായിരുന്നു വൈഷ്ണവിയും സായിയും തങ്ങളുടെ കുഞ്ഞിനെ വരവേറ്റത്. ഫോട്ടോഷൂട്ടും ചിത്രങ്ങളും ഒക്കെയായി വലിയ ആഘോഷത്തോടെയായിരുന്നു ഗര്‍ഭകാലം ആസ്വദിച്ചതും. എന്നാല്‍ മകള്‍ അനുഷ്‌ക ജനിച്ച് വര്‍ഷങ്ങള്‍ക്കകം തന്നെ ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും വേര്‍പിരിയല്‍ സംഭവിക്കുകയും ചെയ്തു.

വിവാഹമോചനത്തിനു ശേഷം അമ്മയ്ക്കൊപ്പമാണ് മകള്‍ അനുഷ്‌ക കഴിയുന്നത്. ഏറെക്കാലമായി സായി ഒറ്റക്ക് ആയിരുന്നു. 46-ാം വയസിലാണ് സായ് കിരണ്‍ 36കാരിയായ ശ്രാവന്തിയെ വിവാഹം കഴിച്ചത്. തെലുങ്കില്‍ അയ്യായിരത്തില്‍ അധികം പാട്ടുകള്‍ പാടിയ പ്രശസ്ത ഗായകന്‍ വി രാമകൃഷ്ണയുടെ മകനാണ് സായ് കിരണ്‍. അമ്മ ജ്യോതിയും എഴുപതുകള്‍ മുതല്‍ ദൂരദര്‍ശനില്‍ പാട്ടുകള്‍ പാടുന്ന ഗായികയാണ്. നുവ്വെ കാവല്ലി എന്ന ചിത്രത്തില്‍ സഹതാരമായി അഭിനയിച്ചുകൊണ്ടാണ് സായ് കിരണിന്റെ അഭിനയാരങ്ങേറ്റം. തുടര്‍ന്ന് പ്രേമിച്ചു, സട്ട പോലുള്ള നിരവധി തെലുങ്ക് സിനിമകളുടെ ഭാഗമായി. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ സായ് കിരണിന് അംഗീകാരങ്ങളും പ്രശംസകളും ലഭിച്ചത് സീരിയല്‍ ലോകത്തേക്ക് കടന്നതിന് ശേഷമാണ്. സായ് കിരണും നല്ലൊരു ഗായകനാണ്. എങ്കിലും തിളങ്ങിയത് അഭിനയമേഖലയില്‍ ആണെന്നു മാത്രം.

Read more topics: # സായ് കിരണ്‍
TV Actor Sai Kiran and Sravanthi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES