Latest News

2011 ല്‍ വിനയന്റെ രഘുവിന്റെ സ്വന്തം റസിയയിലൂടെ അരങ്ങേറ്റം; പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്റെ നായിക; സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും; ഐടി ജീവനക്കാരനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്നത് നടി ലക്ഷ്മി മേനോന്‍; തൃപ്പുണ്ണിത്തുറക്കാരി ഒളിവില്‍; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വിട്ട് പോലീസ്

Malayalilife
2011 ല്‍ വിനയന്റെ രഘുവിന്റെ സ്വന്തം റസിയയിലൂടെ അരങ്ങേറ്റം; പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്റെ നായിക; സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും; ഐടി ജീവനക്കാരനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്നത് നടി ലക്ഷ്മി മേനോന്‍; തൃപ്പുണ്ണിത്തുറക്കാരി ഒളിവില്‍; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വിട്ട് പോലീസ്

എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടിയേയും പോലീസ് തിരയുന്നു. സംഘത്തില്‍ നടി ലക്ഷ്മി മോനോനും ഉള്‍പ്പെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. കേസില്‍ ലക്ഷ്മി മേനോനെയും പോലീസ് തിരയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നടിയെയും പോലീസ് ചോദ്യംചെയ്യുമെന്നാണ് സൂചന. അതേസമയം, നടി ഒളിവില്‍പോയിരിക്കുകയാണെന്നും വിവരങ്ങളുണ്ട്. കേസില്‍ മൂന്നുപേര്‍ പിടിയിലായിരുന്നു. മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 

ബാറില്‍വെച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം. തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവിനെ മര്‍ദിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ എതിര്‍സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം രഘുവിന്റെ സ്വന്തം റസിയയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്റെ നായികയായി. സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും അവര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 

സദര്‍ലാന്‍ഡ് ജീവനക്കാരനായ യുവാവിനെ എറണാകുളം നോര്‍ത്ത് പാലത്തില്‍ വച്ച് വാഹനത്തിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് യുവാവിനെ അക്രമി സംഘം പറവൂര്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നും അവശനിലയിലായ യുവാവിനെ പിന്നീട് തോട്ടക്കാട്ടുകരയില്‍ ഉപേക്ഷിച്ചുവെന്നുമായിരുന്നു പരാതി. സംഭവം നടക്കുമ്പോള്‍ കാറില്‍ പ്രമുഖ നടിയും ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയത്. സംഭവം നടക്കുമ്പോള്‍ നടി മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്. 

തമിഴിലെയും മലയാളത്തിലെയും പ്രമുഖ നടന്മാര്‍ക്കൊപ്പം നായികയായി ഈ നടി അഭിനയിച്ചിട്ടുണ്ടെന്നും വാര്‍ത്ത എത്തി. പിന്നീടാണ് നടി ലക്ഷ്മി മേനോന്‍ ആണെന്ന് പോലീസ് സ്ഥിരീകരിച്ചത്. വെലോസിറ്റി ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. കേസിന്റെ അന്വേഷണം നടിയിലേക്ക് എത്തുമെന്ന് സൂചനകളുണ്ട്. അതിനിടെ നടിയെ കേസില്‍ പ്രതിയാക്കാതിരിക്കാന്‍ സമ്മര്‍ദ്ദവുമുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് എല്ലാം ഉറപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നടിയെ അനുകൂലിക്കുന്നവര്‍ അനുനയത്തിന് എത്തുന്നത്. ഇതോടെ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യത ചര്‍ച്ചകളില്‍ എത്തുകയാണ്. ഞായറാഴ്ച രാത്രി ബാനര്‍ജി റോഡിലെ ബാറില്‍വെച്ചാണ് തര്‍ക്കം ഉണ്ടായത്. അതിനുശേഷം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം കാര്‍ വട്ടംെവച്ച് തടഞ്ഞു അതിന് ശേഷമായിരുന്നു അക്രമം. 

പ്രതികളായ മിഥുന്‍, അനീഷ്, സോനാമോള്‍ എന്നിവരെ തിങ്കളാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ എസിപി സിബി ടോം, ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എയിന്‍ ബാബു, റെജി, അഭിജിത്ത്, റാണി എസ്സിപിഒമാരായ ഷിജു, കോയ, മാഹിന്‍, ബിനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും നടിയെ കുറിച്ചുള്ള സൂചനകളും പോലീസിന് കിട്ടിയിട്ടുണ്ട്.ൃ

actress lakshmi menon case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES