ഭാഗ്യലക്ഷ്മി തുടരും സിനിമയില്‍ ശോഭനയ്ക്ക് ഡബ്ബ് ചെയ്‌തെങ്കിലും തന്നെ അവസാന നിമിഷം ഒഴിവാക്കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെ താരം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. സിനിമയില്‍ ഡബ് ചെയ്യാന്‍ തന്നെ വിളിച്ചിരുന്നെന്നും തന്നെ അറിയിക്കുക പോലും ചെയ്യാതെ ഡബ് ചെയ്ത ഭാഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ നീക്കിയെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യലക്ഷമിയുടെ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ അഭിമുഖത്തില്‍ താരം തന്റെ ജീവിതാനുഭവങ്ങള്‍ കൂടി പങ്ക് വച്ചിരിക്കുന്നത്.
നാല് വര്‍ഷം മുമ്പായിരുന്നു മരണം സംഭവിച്ചത്. കുറേ കാലമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് സുഖമില്ലാതെ കഴിഞ്ഞ് വരികയായിരുന്നു രമേശ് കുമാര്‍. വിവാഹമോചനശേഷം രണ്ട് മക്കളേയും വളര്‍ത്തിയതും കുടുംബകാര്യങ്ങള്‍ എല്ലാം കൃത്യമായി ചെയ്തതും ഭാഗ്യലക്ഷ്മി തനിച്ചായിരുന്നു.
മറ്റൊരു ദാമ്പത്യത്തെ കുറിച്ച് ഇന്നേവരെ ഭാഗ്യലക്ഷ്മി ചിന്തിച്ചിട്ടുമില്ല. ഇപ്പോഴിതാ ഒറ്റപെടലിനെ കുറിച്ചും ദാമ്പത്യ ജീവിതത്തിലെ അനുഭവങ്ങളും സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നടി. അനാഥാലയത്തിലാണ് വളര്‍ന്നതെന്ന് മുന്‍ ഭര്‍ത്താവിനോട് പറഞ്ഞത് അബദ്ധമായി തോന്നിയിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ലോണ്‍ലിനസ് എന്ന ഫീല്‍ എനിക്ക് വരാതിരാക്കാനുള്ള ശ്രമം നടത്താറുണ്ട്. അതിന്റെ ഭാഗമാണ് കാറെടുത്തുള്ള യാത്രകള്‍. നമ്മള്‍ നമ്മളെ തന്നെ പറ്റിക്കുന്നതുപോലെ. എല്ലാവരേയും പോലെ ആ?ഗ്രഹങ്ങളും എക്‌സ്പറ്റേഷന്‍സുമുണ്ട്. ചിലപ്പോള്‍ ഫ്രണ്ട്‌സുമായി യാത്രപോകും. കുറേ സിനിമകള്‍ ഇരുന്ന് കാണും. കുറേ വായിക്കും. ഇപ്പോള്‍ രണ്ടാമത്തെ പുസ്തകത്തിന്റെ എഴുത്ത് നടക്കുന്നുണ്ട്. അതുപോലെ പാസ്റ്റിലെ കയ്പ്പുള്ള ഓര്‍മകള്‍ വീണ്ടും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാത്തയാളാണ് ഞാന്‍.
പാസ്റ്റ് ഈസ് പാസ്റ്റ്. സെല്‍ഫ് സിംപതിയുടെ ആവശ്യമില്ലെന്ന് തോന്നി. ട്രാവല്‍ വ്‌ലോഗ് ചെയ്താല്‍ കൊള്ളമെന്ന തോന്നലൊക്കെയുണ്ട്. പക്ഷെ എങ്ങനെ ചെയ്യുമെന്ന് അറിയില്ല. വ്‌ലോഗിന് താഴെ ആളുകള്‍ തെറിവിളിക്കുമല്ലോയെന്നും തോന്നാറുണ്ട്. ഒറ്റയ്ക്ക് ഒരു വീട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. അതില്‍ ഞാന്‍ വളരെ ഹാപ്പിയാണ്. ഇഷ്ടം ഉള്ളപ്പോള്‍ എഴുന്നേറ്റാല്‍ മതി. ഒന്നിനെ കുറിച്ചും ആലോചിക്കേണ്ട.
ഇതൊക്കെ ഒറ്റയ്ക്ക് ജീവിക്കുമ്പോഴുള്ള കംഫേര്‍ട്ടാണ്. അനാഥാലായത്തില്‍ താമസിച്ച സമയത്തെ കുറിച്ചുള്ള വിഷമങ്ങളൊക്കെ ആത്മകഥ എഴുതിയതോടെ പോയി. അതുവരെ അതെല്ലാം മനസില്‍ കെട്ടി കിടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അതൊരു വേദനയായിരുന്നു അതുവരെ. കല്യാണം കഴിഞ്ഞ് വന്നശേഷം ആഗ്രഹങ്ങളും സങ്കടങ്ങളും പറയുമ്പോഴും അവഗണിച്ച് ആളുകള്‍ പെരുമാറുമ്പോള്‍ നമുക്ക് തോന്നും നമുക്ക് ആരും ഇല്ലാത്തതുകൊണ്ടാണെന്ന്.
നമ്മള്‍ അനാഥാലയത്തില്‍ നിന്നാണല്ലോ വന്നത് എന്നൊക്കെ തോന്നും. കല്യാണം കഴിച്ച ആളുടെ അടുത്ത് സത്യസന്ധമായിരിക്കണം എന്ന ചിന്തയുള്ളതുകൊണ്ട് പുള്ളിയോട് ആദ്യമെ ഞാന്‍ അനാഥാലയത്തില്‍ വളര്‍ന്ന കഥയൊക്കെ പറഞ്ഞു. അതൊന്നും ഞാന്‍ പറയാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് തന്നെ പുള്ളി ആദ്യമെ കരുതി ഇതൊരു അനാഥ പെണ്ണാണ്... ഇതിനെ എങ്ങനെ വേണമെങ്കിലും ഇട്ട് തട്ടികളിക്കാം എന്നൊക്കെ. പിന്നീട് എനിക്ക് അത് പലപ്പോഴായി തോന്നിയിരുന്നു. അമ്മ മരിച്ചു... ശേഷം അമ്മയുടെ സഹോദ?രിമാര്‍ എന്നെ നോക്കി. അത് പറഞ്ഞാല്‍ മതിയായിരുന്നു. ഞാന്‍ പറഞ്ഞത് പുള്ളിക്ക് അഡ്വാന്റേജായതുപോലെയായി. എനിക്ക് ഒരു ലൈഫ് തന്നുവെന്ന തോന്നല്‍ പുള്ളിക്ക് ഉണ്ടായിരുന്നു. ഒരാള്‍ക്കും ആര്‍ക്കും ലൈഫ് കൊടുക്കാന്‍ പറ്റില്ലെന്നും അത് തോന്നലാണെന്നും ഞാന്‍ പുള്ളിയോട് പറയുമായിരുന്നു. കാരണം എന്റെ ലൈഫ് എന്റെ കയ്യില്‍ തന്നെയാണുള്ളത്.
ഛായാഗ്രാഹകനും സിനിമ നിര്‍മാതാവുമായിരുന്ന രമേശ് കുമാറുമായി 1985ല്‍ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ വിവാഹം. 2011ല്‍ ഇരുവരും വേര്‍പിരിയുകയും 2014ല്‍ നിയമപരമായി വേര്‍പിരിയുകയും ചെയ്തു. സച്ചിന്‍, നിധിന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഉള്ളത്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായി പങ്കെടുക്കുന്നതിനിടെയാണ് ഭാഗ്യലക്ഷ്മി രമേശിന്റെ മരണവാര്‍ത്ത അറിഞ്ഞത്.