മൂക്കുത്തി വാങ്ങി തരാമെന്ന് മീനമ്മ; അതുകേട്ട് പൊട്ടിത്തെറിച്ച് ദിയ; നിങ്ങളുടെ മൂത്ത മരുമകള്‍ക്ക് വാങ്ങി നല്‍കിയാ മതിയെന്ന് മറുപടി; അല്‍പ്പമെങ്കിലും ബഹുമാനിച്ചുകൂടെ എന്ന് ആരാധകര്‍

Malayalilife
മൂക്കുത്തി വാങ്ങി തരാമെന്ന് മീനമ്മ; അതുകേട്ട് പൊട്ടിത്തെറിച്ച് ദിയ; നിങ്ങളുടെ മൂത്ത മരുമകള്‍ക്ക് വാങ്ങി നല്‍കിയാ മതിയെന്ന് മറുപടി; അല്‍പ്പമെങ്കിലും ബഹുമാനിച്ചുകൂടെ എന്ന് ആരാധകര്‍

സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമായി മാറിയതിന് പിന്നാലെ മകന്‍ ഓമിയുടെ വിശേഷങ്ങളുമായി തിരക്കിലാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്‌ലൂവന്‍സറുമായ ദിയ കൃഷ്ണ. പതിവുപോലെ ഇപ്പോഴും കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും അവര്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഈയടുത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പ്രസവമായിരുന്നു ഇന്‍ഫ്‌ളുവന്‍സറും സംരംഭകയുമായ ദിയ കൃഷ്ണയുടേത്. നിയോം എന്നാണ് ദിയ മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടില്‍ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. പ്രസവത്തിനു മുന്‍പും ശേഷവുമുള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇടയ്ക്ക് വിമര്‍ശനങ്ങള്‍ക്കും ദിയയ്ക്ക് നേരെ ഉയരാറുണ്ട്. പലപ്പോഴും അശ്വിനോട് സംസാരിക്കുന്ന രീതിയിലാണ് ദിയയക്ക് വിമര്‍ശനങ്ങള്‍ എത്തുന്നത്. ബഹുമാനം ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. ഇപ്പോഴിതാ മറ്റൊരു വിമര്‍ശനമാണ് ദിയക്കെതിരെ ആരാധകര്‍ പറഞ്ഞിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ഓമിയുടെ നൂല്‌കെട്ടിന് വേണ്ടി ജ്വല്ലറിയില്‍ പോയപ്പോള്‍ നടന്ന സംഭവമാണ് ആരാധകര്‍ ദിയയുടെ ബഹുമാനക്കുറവായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജ്വല്ലറിയില്‍ നില്‍ക്കുമ്പോള്‍ ദിയയുടെ അമ്മായിഅമ്മ അതായത് അശ്വിന്റെ അമ്മ മീനമ്മ മൂക്കുത്തി വാങ്ങി തരട്ടെ എന്നാണ് ദിയയോട് ചോദിക്കുന്നത്. മൂക്കുത്തി ഇടണമെങ്കില്‍ ഞാന്‍ 15 ജന്മം കൂടി ജനിക്കണം. അമ്മയോട് ചോദിച്ചാല്‍ എനിക്ക് രണ്ടെണ്ണം വാങ്ങിച്ച് തരും എന്നാണ് ദിയ മറുപടി നല്‍കിയത്. നല്ല ഭം?ഗിയുണ്ടാകും എന്ന് അമ്മ വീണ്ടും പറഞ്ഞപ്പോള്‍ എനിക്കിഷ്ടമല്ലെന്ന് ദിയ ചിരിയോടെ ആവര്‍ത്തിച്ചു. പ്രിയ ചേച്ചി (അശ്വിന്റെ ചേട്ടന്റെ ഭാര്യ) മൂക്കുത്തി കുത്തുമെങ്കില്‍ മീനമ്മ വാങ്ങിച്ച് തരും, ഞാന്‍ ഇടില്ല എന്നാണ് ദിയ വീണ്ടും പറഞ്ഞത്. ദിയ തമാശയോടെയാണ് ഇത് പറഞ്ഞതെങ്കിലും ആരാധകരില്‍ ചിലര്‍ക്കത് ഇഷ്ടമായില്ല. അമ്മായിയമ്മയോട് കുറച്ച് കൂടെ ബഹുമാനം കാണിക്കാമായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം.

ഹസ്‌ബെന്‍ഡിന്റെ അമ്മയോട് കുറച്ച് ബഹുമാനത്തോട് സംസാരിക്കാം. ഓസിയിലെ ഒരു മോശം സ്വഭാവം അതാണ്. ഒരു ബഹുമാനം ഇല്ലാത്ത സംസാരം. ആ അമ്മ ഗോള്‍ഡ് വാങ്ങിത്തരുന്നത് പറഞ്ഞപ്പോള്‍ ഇത്രയും ഓവര്‍ റിയാക്ട് ചെയ്യേണ്ട ആവശ്യം ഒന്നുമില്ലായിരുന്നു. ഒരു പൊടിക്ക് അഹങ്കാരം കുറയ്ക്കുന്നത് നല്ലതാ. നിനക്ക് ഇഷ്ടപ്പെടുന്ന സ്വഭാവം അശ്വിനില്‍ ഉള്ളത് കൊണ്ടല്ലേ നീ അവനെ ലൈഫ് പാര്‍ട്ണറായി സ്വീകരിച്ചത്. ആ സ്വഭാവം അവനില്‍ ഉണ്ടാക്കിയത് ആ അമ്മയാണ്. അപ്പോള്‍ അമ്മയ്ക്ക് ബഹുമാനം കൊടുക്കാം എന്നാണ് ഒരാളുടെ കമന്റ്. അതേസമയം ദിയയെ പിന്തുണയ്ക്കുന്നവരുമുണ്ട്. എല്ലാവരും ഓസിയുടെ പെരുമാറ്റത്തെക്കുറിച്ച് നെ?ഗറ്റീവ് പറയുന്നത് കണ്ടു. എനിക്ക് തോന്നുന്നു പുള്ളിക്കാരി വേറൊരു സെന്‍സില്‍ ആണ് ഡയമണ്ട് നോസ് റിം?ഗിന്റെ കാര്യം പറഞ്ഞതെന്ന്. നോസ് പിയര്‍സിംഗിന് സമ്മതിച്ചാല്‍ സിന്ധു ആന്റി ഒന്നിന് പകരം രണ്ടെണ്ണം വാങ്ങിയേനെ, പക്ഷെ അത് ഇഷ്ടമല്ലെന്നാണ് ഓസി ഉദ്ദേശിച്ചതെന്ന് തോന്നുന്നു. ഓസിയുടെ വ്‌ലോ?ഗ് കാണുന്നവര്‍ക്ക് അറിയാം. പുള്ളിക്കാരി സിന്ധു അമ്മയോടും ഇങ്ങനെയൊക്കെ തന്നെയല്ലേ പണ്ട് സംസാരിക്കാറ്. ഒരുപക്ഷെ അവരോട് അത്രയും ഫ്രീഡം ഉള്ളത് കൊണ്ടായിരിക്കും എന്നാണ് അനുകൂലിച്ചയാളുടെ കമന്റ്.

ഓമിക്കുട്ടന്റെ നൂല് കെട്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് എല്ലാവരും ഒന്നിച്ച് ജ്വല്ലറിയില്‍ സ്വര്‍ണം എടുക്കാന്‍ പോയത്. ദിയയുടെ കുടുംബാംഗങ്ങളും അശ്വിന്റെ കുടുംബവും ചേര്‍ന്ന് ലക്ഷങ്ങളുടെ സ്വര്‍ണ്ണമാണ് നൂല് കെട്ടിനായി വാങ്ങിയിരിക്കുന്നത്. ഓമിക്ക് ആദ്യമായി സ്വര്‍ണം ലഭിച്ചത് കൃഷ്ണകുമാറിന്റെ ഡ്രൈവറായ മനോജും ഭാര്യയും നല്‍കിയ സ്വര്‍ണ്ണ മോതിരമായിരുന്നുവെന്ന് വീഡിയോയില്‍ ദിയയുടെ അമ്മ സിന്ധു വ്യക്തമാക്കുന്നുണ്ട്. സിന്ധുവിന്റെ തന്നെ പ്രത്യേക നിര്‍ദേശ പ്രകാരം പണിയിപ്പിച്ച വള, തള, മാല, അരഞ്ഞാണം തുടങ്ങിയവയാണ് ഓമിക്കായി വാങ്ങിയിരിക്കുന്നത്. കുഞ്ഞിനുള്ള ആഭരണങ്ങള്‍ക്ക് പുറമെ തനിക്ക് ഇഷ്ടപ്പെട്ടൊരു നെക്ലേസും ദിയ വാങ്ങി. ഇഷാനി, ഹന്‍സിക, ഓസി, സിന്ധു, അഹാന, അശ്വിന്റെ അമ്മ തുടങ്ങിയവരെല്ലാം ഓമിക്കായി ആഭരണങ്ങള്‍ വാങ്ങിയിട്ടുണ്ട്. എല്ലാം കൂടെ ലക്ഷങ്ങളുടെ ആഭരണം വാങ്ങിയെങ്കിലും ആകെ വില എത്രയാണെന്ന് ദിയ കൃഷ്ണയോ സിന്ധു കൃഷ്ണയോ വ്യക്തമാക്കിയിട്ടില്ല. ജ്വല്ലറിയുടെ പ്രത്യേക ഗിഫ്റ്റും പര്‍ച്ചേഴ്‌സിന് നടത്തിയിട്ടുണ്ട്.

diya disrespect ashwin mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES