സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഏതൊരു ചിത്രത്തിനും വിമര്‍ശനങ്ങള്‍ ഉയരാറാണ് പതിവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ സ്‌നേഹത്തെക്കുറിച്ചുള്ള തന്റെ സുന്ദരമായ ഒരു കാഴ്ചപ്പാട് പങ്കിട്ടതാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
സ്വാതന്ത്ര്യവും സ്‌നേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഗോപി സുന്ദറിന്റെ പോസ്റ്റ്. ''സ്വാതന്ത്ര്യമില്ലാത്ത സ്‌നേഹം കൈവശാവകാശമാണ്, സ്‌നേഹമില്ലാത്ത സ്വാതന്ത്ര്യം ശൂന്യതയുമാണ്...'' എന്നാണ് ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്. ഒപ്പം തന്റെയൊരു ക്ലോസപ്പ് ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ കണ്ണിനോട് ചേര്‍ന്ന് മുഖത്തിന്റെ ഒരു വശത്ത് വരച്ചിരിക്കുന്ന ചുവപ്പു നിറത്തിലുള്ള ബട്ടര്‍ഫ്‌ലൈ പെയിന്റിംഗും കാണാം.
ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ പതിവു പോലെ രസകരമായ കമന്റുകളും ആരാധകര്‍ കുറിക്കുന്നുണ്ട്. 'ഇത്രേം റൊമാന്റിക് ബിജിഎം സ്വന്തം ആയി ഉള്ളപ്പോ ആണോ മാഷേ റൊമാന്‍സിന് കുറവ്, ആത്മസ്‌നേഹവും സ്വാതന്ത്ര്യവും.. ഏറ്റവും മികച്ച കോംബോ, വളരെ ആഴത്തിലുള്ള വരികള്‍... സ്‌നേഹവും സ്വാതന്ത്ര്യവും പരസ്പരം പൂരകമാക്കുന്നു...' എന്നതടക്കമാണ് പലരും സ്‌നേഹത്തെക്കുറിച്ച് കുറിക്കുന്നത്.
സിനിമാ സംഗീതത്തിന് പുറമേ, ഗോപി സുന്ദര്‍ ഓണ്‍സെമ്പിള്‍ എന്ന പേരില്‍ ഒരു സംഗീത ബാന്‍ഡും താരത്തിനുണ്ട്.