സ്വന്തം ഇഷ്ടപ്രകാരം സീരിയലില്‍ നിന്ന് പിന്മാറിയത്; മാസങ്ങളായി ആലോചിച്ച് എടുത്ത തീരുമാനം; തെളിവ് സഹിതം പി്ന്നീട് പതികരിക്കും; കോണ്‍സ്റ്റബിള്‍ മഞ്ജു ഉപേക്ഷിക്കാന്‍ കാരണമിത്; പ്രതികരിച്ച് സ്വാതി നിത്യാനന്ദ്

Malayalilife
സ്വന്തം ഇഷ്ടപ്രകാരം സീരിയലില്‍ നിന്ന് പിന്മാറിയത്; മാസങ്ങളായി ആലോചിച്ച് എടുത്ത തീരുമാനം; തെളിവ് സഹിതം പി്ന്നീട് പതികരിക്കും; കോണ്‍സ്റ്റബിള്‍ മഞ്ജു ഉപേക്ഷിക്കാന്‍ കാരണമിത്; പ്രതികരിച്ച് സ്വാതി നിത്യാനന്ദ്

ദിവസങ്ങള്‍ക്കു മുമ്പാണ് സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'കോണ്‍സ്റ്റബിള്‍ മഞ്ജു' എന്ന പരമ്പരയില്‍ നിന്നും സീരിയല്‍ നടി സ്വാതി നിത്യാനന്ദ് പിന്മാറിയത്. ആരാധകരെ മുഴുവന്‍ ഞെട്ടിച്ച ആ തീരുമാനത്തിനു പിന്നാലെ സ്വാതിയെ തിരക്കി കമന്റുകളുമായി എത്തിയ ആരാധകര്‍ക്കു മുന്നിലാണ് താന്‍ പിന്മാറിയതാണെന്നും കൃത്യ സമയത്ത് കൂടുതല്‍ തെളിവുകളുമായി വന്ന് പ്രതികരിക്കാമെന്നും നടി പറഞ്ഞത്. ഇപ്പോഴിതാ, ദിവസങ്ങള്‍ക്കിപ്പുറം നേരിട്ട് തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ പ്രതികരണ വീഡിയോയുമായി എത്തിയിരിക്കുകയാണ് സ്വാതി നിത്യാനന്ദ്. നടിയുടെ പ്രതികരണം ഇങ്ങനെയാണ്:

കുറച്ചു ദിവസമായി ഞാന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് എന്തിനാണ് കോണ്‍സ്റ്റബിള്‍ മഞ്ജുവില്‍ നിന്നും മാറിയത്, മാറ്റിയത് ആണോ എന്നൊക്കെ. അതിന്റെ സത്യാവസ്ഥ ഇതാണ്. ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരം കോണ്‍സ്റ്റബിള്‍ മഞ്ജുവില്‍ നിന്നും ക്വിറ്റ് ചെയ്തതാണ്. അതിന്റെ റീസണ്‍ എന്താണെന്നു ചോദിച്ചാല്‍ അതെനിക്ക് നിങ്ങളോട് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഒരുപാട് റീസണ്‍സ് ഉണ്ട്. പെട്ടെന്ന് എടുത്ത തീരുമാനമൊന്നുമല്ല. കുറെ മാസങ്ങളായിട്ട് ഇതിനു വേണ്ടി ഞാന്‍ മാക്സിമം ട്രൈ ചെയ്യുന്നുണ്ടായിരുന്നു അതില്‍ നിന്നും മാറാനായിട്ട്. അതിന് ഇപ്പോഴാണ് ഒരു സാഹചര്യം കിട്ടിയത്. അതുകൊണ്ട് ഞാന്‍ അതില്‍ നിന്നും മാറി. അതിനു കുറച്ചു കാര്യങ്ങളുണ്ട്. പക്ഷെയത് ഇപ്പോള്‍ പറയാന്‍ പറ്റില്ല. സാഹചര്യം വരുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമായിട്ട് പറയുന്നതായിരിക്കും.

മാത്രമല്ല, ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. കോണ്‍സ്റ്റബിള്‍ മഞ്ജു ചെയ്യാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. ഈ ഒന്നര വര്‍ഷവും ഞാന്‍ വിചാരിച്ചില്ല, ഇത്രത്തോളം ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന്. അതായത്, മഞ്ജുവായിട്ടും സ്വാതിയായിട്ടും ഇത്രയും ആള്‍ക്കാര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാന്‍ അതിനകത്തു നിന്നും ഇറങ്ങിയ ശേഷമാണ് മനസിലാക്കുന്നത്. വൈകിപ്പോയോ എന്നു ചോദിച്ചാല്‍ വൈകിപ്പോയി.. നിങ്ങളുടെ സ്നേഹം മനസിലാക്കാന്‍. ബാക്കി എന്തുകൊണ്ടും ഞാനിപ്പോള്‍ ഭയങ്കര ഹാപ്പിയാണ്. മാനസികമായും ശാരീരികമായും ഞാന്‍ വളരെയധികം ഹാപ്പിയാണ്. ഒരുപക്ഷെ ഞാന്‍ അതുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമായിരുന്നു. എന്നെ സ്നേഹിച്ചതിനും സപ്പോര്‍ട്ട് ചെയ്തതിനും നന്ദി പറഞ്ഞുകൊണ്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്.

വ്യത്യസ്തമായ ജീവിതകഥയും അവതരണശൈലിയും കൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചു മുന്നേറുന്ന പരമ്പരയാണ് സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന 'കോണ്‍സ്റ്റബിള്‍ മഞ്ജു'. പരമ്പരയില്‍ പുതിയ മഞ്ജുവായി എത്തിയിരിക്കുന്നത് ദേവിക എസ് പിള്ളയെന്ന നടിയാണ്. ദേവിക മിനിസക്രീന്‍ പ്രേക്ഷകര്‍ക്കെല്ലാം പരിചിതമായവള്‍ കൂടിയാണ്. സൂര്യാ ടിവിയിലെ തന്നെ കാണാകണ്മണി എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ദേവിക തുടര്‍ന്ന് സീ കേരളത്തിലെ കുടുംബശ്രീ ശാരദയിലെ ശാരികയായും ഫ്‌ളവേഴ്‌സിലെ പഞ്ചാഗ്നിയിലെ പഞ്ച രത്‌നങ്ങളില്‍ അഖിലയായും എല്ലാം തിളങ്ങിയിരുന്നു. ഇതില്‍ നിന്നെല്ലാം പിന്മാറിയ ദേവിക പിന്നീട് എത്തിയത് അകലെയിലെ രമ്യയായിട്ടാണ്. നിര്‍ണായകമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ അകലെ എന്ന സീ കേരളത്തിലെ പരമ്പര മുന്നോട്ടു പോകുമ്പോഴാണ് ശാരിക കോണ്‍സ്റ്റബിള്‍ മഞ്ജുവിലേക്കും എത്തിയിരിക്കുന്നത്.

 

swathy nithyanand about quit from the serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES