മലയാള സിനിമയിലും ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോള്‍ മലയാളത്തില്‍ നിന്നും മറ്റ് തെന്നിന്ത്യന്‍ സിനിമകളില്‍ നിറയുകയാണ് താരം. മുപ്പത്തിയാറുകാരനായ ഗോവിന്ദ് പത്മസൂര്യയുടെ വിവാഹം എന്നത് ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. യുവനടിമാര്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ താരം പങ്കുവെക്കുമ്പോള്‍ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന തരത്തില്‍ നിരവധി തവണ ഗോസിപ്പുകളും വന്നിട്ടുണ്ട്. എന്നാല്‍ തന്റെ ജീവിത സഖിയെ ഗോവിന്ദ് പത്മസൂര്യ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. അത് മറ്റാരുമല്ല സാന്ത്വനം എന്ന ജനപ്രിയ സീരിയലിലൂടെ അഞ്ജലിയായി മനം കവര്‍ന്ന ഗോപിക അനിലിനെയാണ് താരം വിവാഹം ചെയ്യാന്‍ പോകുന്നത്. വിവാഹനിശ്ചയം ഭംഗിയായി നടന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഈ സന്തോഷം ആരാധകരെ അറിയിച്ചത്.
ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നു. വീട്ടുകാരുടെ നിര്‍ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെ പോലെയാണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസിക്കുന്നുവെന്നാണ് വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും കുറിച്ചത്.
എന്നാല്‍ ഈ ജോഡി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നിങ്ങള്‍ പെര്‍ഫെക്ട് മാച്ചായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മിനിസ്‌ക്രീനിലെ സൂപ്പര്‍ താരങ്ങളെ ആശംസകളാല്‍ പൊതിയുകയാണ് ഇപ്പോള്‍ ആരാധകര്‍. അഷ്ടമി ദിനമായ ഇന്ന് കോഴിക്കോട് വച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും മാത്രം പങ്കെടുത്ത നിശ്ചയ ചടങ്ങ് അത്യാഢംബരമായാണ് നടന്നത്. വിവാഹ നിശ്ചയത്തിന്റെ മനോഹരമമായ ചിത്രങ്ങള്‍ കാണാം.