മലയാള സിനിമയില്‍ നിരവധി താരദമ്പതികള്‍ ഉണ്ടായിട്ടുണ്ട്. പലരും മാതൃകാദമ്പതികള്‍ ആയിട്ടുള്ളപ്പോള്‍ വേര്‍പിരിഞ്ഞവരുടെ എണ്ണം വിരലിലെണ്ണാവുന്നതിലും അധികമാണ്. അധികം പ്രേക്ഷകര്‍ ശ്രദ്ധിക്കാത പോയ താരദമ്പതികളാണ് നടി രഹ്നയും നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസും. വിവാഹശേഷം സിനിമ വിട്ട രഹ്ന ഇപ്പോള്‍ നവാസിനും മക്കള്‍ക്കുമൊപ്പം സന്തോഷജീവിതം നയിക്കുകയാണ്. താരവിശേഷങ്ങള്‍ അറിയാം.
ചുരുക്കം ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് രഹ്ന. പ്രണയിച്ച് കല്യാണം കഴിച്ചവര്‍ എന്നാണ് ധാരണയെങ്കിലും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു രഹ്നയുടേതും നവാസിന്റേതും. ഒരു സിനിമയില്‍ ഇരുവരും ജോഡി ആയി അഭിനയിച്ചിരുന്നു. ഈ സമയത്ത് നവാസിന് കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം സെറ്റിലെത്തിയ നവാസിന്റെ അനുജന്‍ നിയാസാണ് രഹ്നയെ കല്യാണം ആലോചിച്ചത്. പിന്നീട് വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു. ഈ സിനിമ പരാജയമായെങ്കിലും ഇവരുടെ ജീവിതം വന്‍ ഹിറ്റായി മുന്നേറുകയാണ്. മൂന്നു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. നവാസ് രഹ്നയെ എത്ര സ്‌നേഹിക്കുന്നു എന്നറിയാന്‍ തന്റെ റസ്റ്ററന്റിന് നവാസ് ഇട്ട പേര് മാത്രം അറിഞ്ഞാല്‍ മതി. രഹ്നാസ് എന്ന പേരിലാണ് മതിലകത്ത് നവാസ് ഷോപ്പ് തുറന്നത്.
വിവാഹത്തോടെ അഭിനയ രംഗത്ത് നിന്ന് മാറി നിന്നെങ്കിലും പ്രേക്ഷകര്‍ ഇന്നും രഹ്‌നയെ മറന്നിട്ടില്ല. രഹ്ന നല്ലൊരു ഡ്രൈവര്‍ കൂടിയാണ്. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വണ്ടിയോടിക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ നവാസ് നല്‍കിയ രസകരമായ മറുപടിയെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് രഹ്‌ന.
വിവാഹത്തിന് മുമ്പേ ഡ്രൈവിംഗ് പഠിച്ചിട്ടുണ്ട്. ഷൂട്ടിംഗിന്റെ സമയത്ത് വണ്ടി കൈയില്‍ തന്നിരുന്നില്ല. വിവാഹ ശേഷം ഫാഷന്‍ ഡിസൈനിംഗ് ചെയ്യാന്‍ പോയപ്പോള്‍ യാത്രയൊക്കെ ബുദ്ധിമുട്ടായി. ആ സമയത്ത് അദ്ദേഹത്തോട് വണ്ടി ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞു അത് പറ്റില്ലെന്ന്. കാരണം ചോദിച്ചപ്പോള്‍ വണ്ടി പോണതല്ല വൈഫ് പോയാല്‍ പുതിയത് കിട്ടാന്‍ പാടാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും രഹ്‌ന പറഞ്ഞു.