Latest News

കെഎച്ച്ഡിഇസി ഗ്രൂപ്പ് ഗിഫ്റ്റ് നല്കിയ സുധിലയം എന്ന ബോര്‍ഡ് എടുത്ത് മാറ്റിയോ? കിച്ചുവുമായി സംസാരിച്ച് ഫിറോസ് ബോര്‍ഡ് എടുത്തുമാറ്റിയെന്ന വോയ്‌സ് പുറത്ത്; രേണുവിനെതിരെ മാന നഷ്ടകേസ് കൊടുക്കാനും ഫിറോസിന്റെ തീരുമാനം

Malayalilife
കെഎച്ച്ഡിഇസി ഗ്രൂപ്പ് ഗിഫ്റ്റ് നല്കിയ സുധിലയം എന്ന ബോര്‍ഡ് എടുത്ത് മാറ്റിയോ? കിച്ചുവുമായി സംസാരിച്ച് ഫിറോസ് ബോര്‍ഡ് എടുത്തുമാറ്റിയെന്ന വോയ്‌സ് പുറത്ത്; രേണുവിനെതിരെ മാന നഷ്ടകേസ് കൊടുക്കാനും ഫിറോസിന്റെ തീരുമാനം

കൊല്ലം സുധിയുടെ മരണശേഷം ഫേസ്ബുക്ക് കൂട്ടായ്മയായ കെഎച്ച്ഡിഇസിമക്കള്‍ക്കായി നിര്‍മ്മിച്ച് നല്‍കിയ വീടാണ് ദിവസങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വിവാദത്തില്‍ നിറഞ്ഞത്. സുധിയുടെ ഭാര്യ രേണുവും പിതാവ് തങ്കച്ചനും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പോലും തികയാത്ത വീടിന് ചോര്‍ച്ച സംഭവിച്ചുവെന്നും തേപ്പ് ഇളകിയെന്നതും അടക്കമുള്ള ആരോപണങ്ങളും ഉന്നയിച്ച് എത്തുകയും ഇത് വാര്‍ത്തകളില്‍ ഇടംനേടിയതോടെ വീട് നിര്‍മ്മിക്കാന്‍ നേതൃത്വം നല്കിയ കെഎച്ച്ഡിഇസി അതിന് പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നു.

കെഎച്ച്ഡിഇസി എന്ന സംഘടനയേയും അതിന്റെ ഭാരവാഹിയായ ഫിറോസിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള സംസാരവും ഉണ്ടായതോടെ സുധിലയം ഗിഫ്റ്റഡ് ബൈ കെഎച്ച്ഡി-കെഎച്ച്ഡിഇസി എന്ന നെയിം ബോര്‍ഡ് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് ഫിറോസ്.  ഫിറോസ് സുധിയുടെ മൂത്തമകന്‍ കിച്ചുവിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സമ്മതം വാങ്ങിയശേഷമാണ് ബോര്‍ഡ് നീക്കം ചെയ്തത്.ബോര്‍ഡ് മാറ്റാനായി തന്റെ വര്‍ക്കേഴ്‌സിനെ ഫിറോസ് അയച്ചപ്പോള്‍ രേണുവിന്റെ പിതാവ് എതിര്‍ത്തതായും ഏറെനേരം വാശിപിടിക്കുകയും ചെയ്തതായും സോഷ്യല്‍മീഡിയ പറയുന്നു.

ഇതേ കുറിച്ച് ഫിറോസ് വിശദീകരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിട്ടുണ്ട്. ആ വീട്ടില്‍ ഞങ്ങള്‍ ഒരു ബോര്‍ഡ് വെച്ചിരുന്നു 'സുധിലയം ?ഗിഫ്റ്റഡ് ബൈ കെഎച്ച്ഡി-കെഎച്ച്ഡിഇസി' എന്നാണ് അതില്‍ എഴുതിയിരുന്നത്. രേണുവിന്റെ നിര്‍ബന്ധപ്രകാരമാണ് അന്ന് ഞങ്ങള്‍ അങ്ങനൊരു ബോര്‍ഡ് വെച്ചത്.

നിങ്ങളുടെ ഒരു കയ്യൊപ്പ് വേണം എന്നൊക്കെ പറഞ്ഞപ്പോഴാണ് അങ്ങനെ വെച്ചത്. പക്ഷെ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അങ്ങനൊരു ബോര്‍ഡ് ഞങ്ങള്‍ പ്രശസ്തിക്ക് വേണ്ടി വെച്ചു എന്നൊക്കെ പറയുന്നുണ്ട്. അതുകൊണ്ട് ഞങ്ങള്‍ അത് റിമൂവ് ചെയ്യാന്‍ തീരുമാനിച്ചു. അതിനായി വര്‍ക്കേഴ്‌സിനെ പറഞ്ഞ് അയച്ചപ്പോള്‍ രേണുവിന്റെ പിതാവ് സമ്മതിച്ചില്ല. കിച്ചു സമ്മതിച്ചാല്‍ റിമൂവ് ചെയ്‌തോളാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ കിച്ചുവിനെ വിളിച്ച് സംസാരിച്ചു.

ആ ബോര്‍ഡ് ചര്‍ച്ച വിഷയമാകുന്നുണ്ട്. അതിനാല്‍ അത് നീക്കം ചെയ്ത് സുധിലയം എന്ന് മാത്രം എഴുതിയ ബോര്‍ഡ് വെച്ച് തരാമെന്ന് പറഞ്ഞപ്പോള്‍ കിച്ചു സമ്മതിച്ചു. അതുപോലെ രേണുവിനും കുടുംബത്തിനും എതിരെ ഞാന്‍ നിയമ നടപടി സ്വീകരിക്കുന്നുണ്ട്. എന്റെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയതിന് എതിരെയുള്ള നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബിഷപ്പ് നോബിള്‍ ഫിലിപ്പും അവര്‍ക്ക് എതിരെ മാനനഷ്ടത്തിന് നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും ഫിറോസ് പറഞ്ഞു. സുധിലയത്തില്‍ രേണുവും മാതാപിതാക്കളും മകനുമാണ് താമസം. മൂത്തമകന്‍ കിച്ചു സുധിയുടെ കൊല്ലത്തെ കുടുംബ വീട്ടിലാണ് താമസം. നിര്‍മ്മിച്ച് ഒരു വര്‍ഷം പോലും പൂര്‍ത്തിയാകാത്ത വീടിന് ചോര്‍ച്ചയുണ്ടെന്ന് രേണുവാണ് ആദ്യം മീഡിയോയോട് വെളിപ്പെടുത്തിയത്.

വീട്ടില്‍ സ്ഥാപിച്ചിരുന്ന ഫാന്‍ തകര്‍ന്ന് വീണുവെന്നും വാഷിങ് ബെയ്‌സണ്‍ ഇളകി വീണുവെന്നും തേപ്പും പെയിന്റും ഇളകിയെന്നും രേണുവും കുടുംബവും ആരോപിച്ചിരുന്നു. അത് പിന്നീട് ഫിറോസ് തന്നെ പണിക്കാരെ അയച്ച് പരിഹരിച്ച് കൊടുത്തു. എന്നാല്‍ രേണുവും കുടുംബവും പറഞ്ഞ വാക്കുകള്‍ ഫിറോസിന്റെ കമ്പനിയുടെ വിശ്വാസ്യതയെ ബാധിച്ചു.

അതിനാലാണ് ഫിറോസ് നിയമപരമായി നീങ്ങാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. 25 ലക്ഷത്തിന് അടുത്ത് പണം ചിലവാക്കിയാണ് സുധിലയം കെഎച്ച്ഡിസി സംഘടന നിര്‍മ്മിച്ചത്. ബിഷപ്പ് നോബിള്‍ ഫിലിപ്പാണ് വീട് നിര്‍മ്മിക്കാനുള്ള സ്ഥലം ദാനമായി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ അഭിമുഖങ്ങളില്‍ രേണു ബിഷപ്പിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് സംസാരിച്ചത്.


 

khdec firoce removes sudhilayam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES