നടന് അക്ഷയ് കുമാര്‍ സഞ്ചരിച്ച കാര്‍ ജമ്മുവിലെ ട്രാഫിക് പോലീസ് പിടിച്ചെടുത്തു. അനുവദനീയമായ പരിധിക്ക് മുകളില്‍ ചില്ലില്‍ കൂളിങ് പതിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. ചൊവ്വാഴ്ച ജമ്മുവില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. ചടങ്ങിലേക്ക് എത്താന്‍ അദ്ദേഹം ഉപയോഗിച്ച വാഹനത്തിന്റെ ഗ്ലാസുകളില്‍ മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദനീയമായതിലും കടുപ്പമുള്ള കറുത്ത ഫിലിം ഒട്ടിച്ചതായാണ് കണ്ടെത്തിയത്. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കാര്‍ പിടികൂടിയത്.
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. പതിവ് പരിശോധനയ്ക്കിടെയാണ് അനുവദനീയമായ പരിധിക്ക് മുകളില്‍ കൂളിങ് ഒട്ടിച്ച ഗ്ലാസുകളുമായി കാര്‍ കണ്ടെത്തിയത്. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ജമ്മു സിറ്റി ട്രാഫിക് എസ്എസ്പി ഫാറൂഖ് കൈസര്‍ പറഞ്ഞു. ഉടമയുടെ പദവി പരിഗണിക്കാതെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു. അതേസമയം, അക്ഷയ് കുമാറിന്റെ നിശ്ചയിച്ച പരിപാടിക്ക് യാതൊരു തടസ്സവുമുണ്ടായില്ലെന്നും നടന് ബദല്‍ യാത്രാ സൗകര്യം ഒരുക്കിയെന്നും സംഘാടകര്‍ അറിയിച്ചു