Latest News

ആദ്യ ഇന്ത്യന്‍ വനിതാ സൂപ്പര്‍ ഹീറോയുമായി പ്രശാന്ത് വര്‍മ്മ ചിത്രം 'മഹാകാളി': മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

Malayalilife
 ആദ്യ ഇന്ത്യന്‍ വനിതാ സൂപ്പര്‍ ഹീറോയുമായി പ്രശാന്ത് വര്‍മ്മ ചിത്രം 'മഹാകാളി': മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

നുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. മഹാകാളി എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോയെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്നു. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന 'മഹാകാളി' സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ കൊല്ലുരുവാണ്. ആര്‍കെഡി സ്റ്റുഡിയോയുടെ ബാനറില്‍ റിവാസ് രമേശ് ദുഗ്ഗല്‍ നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആര്‍.കെ. ദുഗ്ഗല്‍.

ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഇന്ത്യന്‍, വിദേശ ഭാഷകളില്‍ ഐമാക്‌സ് ത്രീഡി ഫോര്‍മാറ്റിലാകും ചിത്രം പുറത്തു വരിക.

Read more topics: # മഹാകാളി
mahakali movie title

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES