ജയറാമും മകന്‍ കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ആശകള്‍ ആയിരം. ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ ജയറാമിനും കാളിദാസിനുമൊപ്പം മാളവിക ജയറാമും എത്തിയിരുന്നു. ഭര്‍ത്താവ് നവനീതിനും അമ്മക്കും ഒപ്പമാണ് താരപുത്രി ചടങ്ങിനെത്തിയത്.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടിയോട് സിനിമാ അഭിനയത്തെക്കുറിച്ച് ചോദിച്ചെങ്കിലും നടി നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.സിനിമയില്‍ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് മാളവിക പറഞ്ഞു. 'സിനിമയില്‍ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. വിവാഹം കഴിഞ്ഞതു കൊണ്ടല്ല അഭിനയിക്കാത്തത്.
വിവാഹത്തിന് മുന്‍പും സിനിമയില്‍ വന്നിട്ടില്ല. അതുകൊണ്ട് വിവാഹത്തിന് ശേഷവും അത്തരത്തില്‍ ചിന്തിച്ചിട്ടില്ല. അച്ഛനും കണ്ണനും ഒരുമിച്ചഭിനയിക്കുമ്പോള്‍ അഭിനയിക്കേണ്ടി വരില്ല എന്നാണ് എനിക്ക് തോന്നുന്നത്. വീട്ടില്‍ ആയാലും അവര്‍ തമ്മില്‍ നല്ല കോമ്പിനേഷന്‍ ആണ്
25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനും കണ്ണനും 'എന്റെ വീട് അപ്പൂന്റേം' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു, അന്ന് കണ്ടതു പോലത്തെ ഒരു വൈബ് ഇപ്പോള്‍ അവരെ ഒരുമിച്ച് കാണുമ്പോഴും ഉണ്ടാകും. അച്ഛനെയും കണ്ണനെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല.
സിനിമയേക്കാള്‍ തനിക്ക് കൂടുതല്‍ താല്പ്പര്യം കായിക മേഖലയോടാണെന്ന് മാളവിക പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. 'മായം സെയ്ത് പോവേ' എന്ന ഒരു മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്