Latest News

വലിയ തുക അവിടെ ഇന്‍വെസ്റ്റ് ചെയ്ത വീട്;  അത് ഡെഡ് മണിയായി കിടക്കുകയാണ്; വീട് തന്റെ മകനുള്ളതല്ല; വാര്‍ധക്യത്തില്‍ തനിക്ക് സുഹൃത്തുക്കളുടെ കൂടെ സുഖമായി ജീവിക്കണം; മഞ്ജു പത്രോസ് പറഞ്ഞത്

Malayalilife
 വലിയ തുക അവിടെ ഇന്‍വെസ്റ്റ് ചെയ്ത വീട്;  അത് ഡെഡ് മണിയായി കിടക്കുകയാണ്; വീട് തന്റെ മകനുള്ളതല്ല; വാര്‍ധക്യത്തില്‍ തനിക്ക് സുഹൃത്തുക്കളുടെ കൂടെ സുഖമായി ജീവിക്കണം; മഞ്ജു പത്രോസ് പറഞ്ഞത്

മിനി സ്‌ക്രീനിലൂടെ വന്ന് സിനിമയില്‍ ചുവട് പിടിച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയില്‍ വന്ന കാലം മുതല്‍ക്കെയുള്ള നടിയുടെ സ്വപ്നമായിരുന്നു ഒരു വീട്. ഊണിലും ഉറക്കത്തിലും എല്ലാം സ്വപ്നമായി കൊണ്ടു നടന്നതും ഒരു വീടില്ലാത്തതിന്റെ പേരില്‍ നെഞ്ചുനീറി ജീവിക്കുകയും ഒക്കെ ചെയ്ത ഒരു കാലമുണ്ടായിരുന്നു നടിയ്ക്ക്. എന്നാല്‍ കാത്തിപ്പിരിനൊടുവില്‍ രണ്ടു വര്‍ഷം മുമ്പാണ് മഞ്ജു പത്രോസ് തന്റെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്. കയ്യിലുണ്ടായിരുന്ന സമ്പാദ്യവും ലോണെടുത്തും കടംവാങ്ങിയും ഒക്കെ മനോഹരമായ ഇരുനില വീടാണ് മഞ്ജു പണി കഴിപ്പിച്ചത്. എന്നാലിപ്പോള്‍ ആ വീട്ടില്‍ താമസിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണ്. അതിനു വേണ്ടി മുടക്കിയ പണം ഇപ്പോള്‍ ഡെഡ് മണിയായും കിടക്കുകയാണ്.

വിവാഹശേഷം വര്‍ഷങ്ങളോളം മഞ്ജു പത്രോസും ഭര്‍ത്താവ് സുനിച്ചനും മകനും താമസിച്ചിരുന്നത് വാടക വീടുകളിലായിരുന്നു. ഒരു വീടുമായി സെറ്റ് ആയി വരുമ്പോഴേക്കും അവിടെ നിന്നും മാറേണ്ട അവസ്ഥ വരും. എല്ലാം കെട്ടിപ്പെറുക്കി അവിടെ നിന്നും പുതിയ സ്ഥലത്തേക്ക്. അങ്ങനെ എത്ര വീടുകള്‍ മാറിയെന്ന് യാതൊരു ഐഡിയയുമില്ല. അങ്ങനെയിരിക്കെയാണ് മഞ്ജു വെറുതെയല്ല ഭാര്യ റിയാലിറ്റി ഷോയിലേക്ക് വരുന്നതും ജീവിതം തന്നെ മാറിമറിഞ്ഞതും. ബിഗ്ബോസിലെത്തിയതോടെ കയ്യില്‍ കിട്ടിയ സമ്പാദ്യം വച്ചാണ് സ്ഥലം വാങ്ങിയതും വീടു വച്ചതുമെല്ലാം. എന്നാല്‍ ഇന്ന്, ആ വീട് വെച്ചത് നല്ലതാണോ ചീത്തയാണോ എന്നറിയാത്ത അവസ്ഥയിലാണ് മഞ്ജുവുള്ളത്. കാരണം ആ വീട്ടില്‍ ഇപ്പോള്‍ ആരും തന്നെ താമസിക്കുന്നില്ല.

മഞ്ജുവിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീടിനടുത്തു തന്നെയാണ് ഈ വീട് പണിതിരിക്കുന്നതെങ്കിലും അനിയനും ചെറിയ മക്കളും ഒക്കെ ഉള്ളതിനാല്‍ അവര്‍ക്കവിടേക്ക് വന്നു നില്‍ക്കാനുള്ള സാഹചര്യമില്ല. മാത്രമല്ല, മഞ്ജു ഷൂട്ടിംഗിന്റെയും ഷോകളുടേയും ഒക്കെ തിരക്കിലായി പലയിടങ്ങളിലും ആയിരിക്കും. മകനെയും തനിക്കൊപ്പം കൂട്ടുകയും ചെയ്തു മഞ്ജു. അതുകൊണ്ടു തന്നെ ആ വലിയ വീട്ടില്‍ ഇപ്പോള്‍ ആരും താമസിക്കാന്‍ ഇല്ലാത്ത അവസ്ഥയാണ്. എന്നാല്‍ വലിയൊരു തുകയാണ് ആ വീടിന് വേണ്ടി അവിടെ ഇന്‍വെസ്റ്റ് ചെയ്തത്. ഇപ്പോള്‍ ആ കാശു മുഴുവന്‍ ഡെഡ് മണിയായി കിടക്കുകയാണ്. തിരക്കുകള്‍ ഒഴിഞ്ഞ് വല്ലപ്പോഴും രണ്ടു ദിവസം അവധി കിട്ടിയാല്‍ പോലും മകന്റെ പഠന കാര്യങ്ങള്‍ ഉള്ളതിനാല്‍ അവിടേക്ക് പോയി നില്‍ക്കാന്‍ പറ്റില്ല. മകന് അവധിയുള്ളപ്പോള്‍ ഷൂട്ടിംഗില്‍ പെട്ട് മഞ്ജുവിനും പോകാന്‍ സാധിക്കില്ല. ചുരുക്കത്തില്‍ ഏറെ ആശിച്ചു മോഹിച്ചു പണിത ആ വീട് ആരും താമസമില്ലാതെ അടച്ചിട്ടിരിക്കുകയാണ്.

സാധാരണ അച്ഛനമ്മമാര്‍ പണിയുന്ന വീട് മക്കള്‍ക്കുള്ളതാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ഈ വീട് തന്റെ മകനുള്ളതല്ലെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവനവിടെ ഒരു മുറിയുണ്ട്. അവന്‍ കല്യാണം കഴിച്ച് വരുമ്പോള്‍ അവന്‍ വീടുണ്ടാക്കണം എന്നുമാണ് മഞ്ജു പറഞ്ഞത്.


 

manju pathrose about house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES