മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി ഒട്ടേറെ ഭാഷകളില്‍ ചിത്ര പാടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷന്‍, മികച്ച പിന്നണി ?ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തുടങ്ങി ഒട്ടേറെ ബഹുമതികളാണ് ചിത്ര സ്വന്തമാക്കിയിട്ടുള്ളത്.
രഞ്ജിനി ഹരിദാസ്- കെ എസ് ചിത്ര താരങ്ങളുടെ ബന്ധവും പ്രേക്ഷകര്‍ക്ക് സുപരിതമാണ്. വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ടതിന്.
ഐഡിയ സ്റ്റാര്‍ സിംഗറില്‍ അവതാരക ആയി എത്തിയ രഞ്ജിനിയാണ് മംഗ്‌ളീഷ് അവതരണ രീതി ആദ്യമായി മലയാളത്തില്‍ പരീക്ഷിക്കുന്നത്. രഞ്ജിനിയുടെ ആ സംസാര രീതിയും പെരുമാറ്റരീതിയും ആകണം രഞ്ജിനിയോട് ചിത്ര കൂടുതല്‍ അടുക്കാന്‍ കാരണം. തന്റെ ചാനലില്‍ പുതിയ സെക്ഷന്‍ ആരംഭിച്ചപ്പോള്‍ ഏറ്റവും ആദ്യം കൊണ്ട് വന്നതും രഞ്ജിനിയുടെ സ്വന്തം പൂച്ച ചേച്ചിയെ ആണ്
തന്റെ ഇഷ്ടങ്ങളെ കുറിച്ച് ഷോയില്‍ സംസാരിച്ചത് ഇങ്ങനെയാണ്. പാട്ട് കഴിഞ്ഞാല്‍ സിനിമ കാണാനാണ് ഇഷ്ടം. എന്നാല്‍ കത്തിക്കുത്ത് ഒക്കെയുള്ള സിനിമകളോട് താല്‍പര്യമില്ലെന്ന് താരം പറയുന്നു.
'എനിക്ക് സിനിമ കാണാന്‍ ഇഷ്ടമാണ്. ഫീല്‍ ?ഗുഡ് മീവീസ് ആണ് ഇഷ്ടം, ഹൊററും ഇഷ്ടമാണ്. എന്നാല്‍ രക്തവും കത്തിക്കുത്തും കാണിക്കുന്ന സിനിമകളോട് താല്‍പര്യമില്ല. അത്തരത്തിലുള്ള സീനുകളൊന്നും ഇഷ്ടമല്ല. കൂടാതെ പാരാനോര്‍മലായിട്ടുള്ള ചിത്രങ്ങളും പ്രേതപ്പടങ്ങളും ഇഷ്ടമാണ്.
ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണ്. എന്നാല്‍ പാചകത്തില്‍ നിന്നും മാറി നില്‍ക്കും. മസാലയുടെ മണം മൂക്കിന് പ്രശ്‌നമുണ്ടാക്കുന്നതാണ് അതിന് കാരണം. മൂക്കടപ്പും ജലദോഷവും വന്നുപെട്ടാല്‍ റെക്കോര്‍ഡിങ്ങും ഷോകളുമെല്ലാം അവതാളത്തിലാകും. സ്റ്റേജ് ഷോകള്‍ക്കായി പോകുമ്പോള്‍ സമയം കിട്ടുമ്പോഴെല്ലാം അടുത്തുള്ള സ്ഥലങ്ങളും കാണാന്‍ പോകും', കെഎസ് ചിത്ര പറഞ്ഞു
ചിത്രച്ചേച്ചിയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ ഷോയിലും രഞ്ജിനി സംസാരിക്കുന്നുണ്ട്. രഞ്ജിനിയുടെ വാക്കുകള്‍..... ''നീളം കുറഞ്ഞ ഉടുപ്പിടുന്നതിന്റെ പേരില്‍ ചിത്ര ചേച്ചി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ച് റിഹേഴ്സലില്‍ ഇരിക്കുമ്പോഴൊക്കെ ചേച്ചി എനിക്ക് മെസേജ് അയക്കും. 'ലെഗ്സ് ഡൗണ്‍' എന്നായിരിക്കും മെസേജ്. എന്റെ ലൈഫില്‍ എന്നെ കല്യാണം കഴിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹമുള്ളത് ചിത്ര ചേച്ചിക്കാണ്. അമ്മയ്ക്ക് പോലും അത്രയും ആഗ്രഹമില്ല''.
''ഞങ്ങള്‍ കോയമ്പത്തൂരില്‍ ഒരു ഷോയ്ക്ക് പോയതായിരുന്നു. ഡോക്ടേര്‍സിന്റെ കോണ്‍ഫറന്‍സായിരുന്നു. വലിയൊരു റാംപ് കെട്ടിയിട്ടിട്ടുണ്ട്. രഞ്ജിനി ഒരു ചെറിയ സ്‌കേര്‍ട്ടുമിട്ട് റാംപിലേക്ക് നടന്ന് പോകുകയാണ്. റാംപിന്റെ ചുറ്റം ക്യാമറയും പിടിച്ച് കുറേ ആളുകള്‍ നില്‍പുണ്ടായിരുന്നു. എനിക്ക് ടെന്‍ഷനായിട്ട് ഇരിക്കാന്‍ പറ്റുന്നില്ല. ആദരിക്കുന്ന കൂട്ടത്തില്‍ എന്നെ ഒരു പൊന്നാട അണിയിച്ചിരുന്നു. അത് ഞാന്‍ രഞ്ജിനിക്ക് ഉടുപ്പിച്ചുകൊടുത്തു''.ഇതായിരുന്നു ചിത്ര പങ്കുവെച്ച രഞ്ജിനിക്കൊപ്പമുള്ള ഒരു അനുഭവം.
താന്‍ ഏറ്റെടുത്ത പരിപാടികളില്‍ നിന്നും പിന്മാറുന്ന പതിവില്ല കെഎസ് ചിത്രയ്ക്ക്. ഇത്രയും വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് ഏറ്റെടുത്ത പരിപാടിയില്‍ നിന്നും ചിത്രയ്ക്ക് പിന്മാറേണ്ടി വന്നിട്ടുള്ളത്െന്നും താരം പങ്ക് വച്ചു.ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍, തിരിഞ്ഞു നോക്കുമ്പോള്‍ ഞാനായിട്ട് ക്യാന്‍സല്‍ ചെയ്ത ഒരു പരിപാടി മാത്രമാണുള്ളത്. അതില്‍ എനിക്കിപ്പോഴും കുറ്റബോധമുണ്ട്. ഞങ്ങള്‍ പരിപാടിയ്ക്കായി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ട്രെയ്നിലാണ്. അതു കഴിഞ്ഞ് മൂകാംബികയ്ക്ക് പോകാന്‍ പ്ലാനിട്ടിരുന്നു. അതിനാല്‍ അമ്മയും കൂടെ വന്നിരുന്നു. അമ്മ, ചേച്ചി, ഞാന്‍, വിജയന്‍ ചേട്ടന്‍, ഞങ്ങളാണ് പോകുന്നത്. എറണാകുളത്ത് എത്തിയപ്പോഴേക്കും അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായി. ട്രെയ്നില്‍ വച്ചു തന്നെയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ്'' താരം പറയുന്നു.
''ഞങ്ങള്‍ക്ക് പോകേണ്ട സ്ഥലത്ത് എത്തിയിരുന്നില്ല. വേഗം അവിടെ ഇറങ്ങി. അമ്മയും കൊണ്ട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോയി. ബന്ധുക്കളെയൊക്കെ വിളിച്ച് അറിയിച്ചു. പിറ്റേന്ന് എനിക്ക് പാലക്കാട് പരിപാടിയുണ്ടായിരുന്നു. മമ്മിയുടെ കാര്യം 48 മണിക്കൂര്‍ കഴിഞ്ഞാലേ പറയാന്‍ പറ്റുള്ളൂ. അല്ലാതെ ഒന്നും പറയാനാകില്ല, ക്രിട്ടിക്കല്‍ ആണെന്ന് പറഞ്ഞു. ഞാനാണ് അന്ന് കൂടെ നില്‍ക്കുന്നത്. എനിക്ക് പിന്നെ പാടാന്‍ പറ്റില്ല. അത് മാത്രമാണ് എന്റെ ഓര്‍മയില്‍ ഞാനായിട്ട് ക്യാന്‍സല്‍ ചെയ്തിട്ടുള്ള പരിപാടി'' എന്നാണ് കെഎസ് ചിത്ര പറയുന്നത്.
''ബാക്കിയൊക്കെ എന്തെങ്കിലും നിവര്‍ത്തിയുണ്ടെങ്കില്‍ ഞാന്‍ പോകും. തിരെ വയ്യാതെ, തൊണ്ടയൊക്കെ അടഞ്ഞിരിക്കുമ്പോഴും പോയി പാടിയിട്ടുണ്ട്. ആദ്യമേ പറയും ശബ്ദം അടഞ്ഞിരിക്കുകയാണ് പറ്റുന്നത് പോലെ പാടാമെന്ന്. പക്ഷെ കേള്‍വിക്കാര്‍ വളരെ അണ്ടര്‍സ്റ്റാന്റിംഗ് ആണ്. അവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് തന്നിട്ടുണ്ട്'' എന്നും കെഎസ് ചിത്ര പറയുന്നു.