Latest News

എടാ മോനെ ഈ വര്‍ഷം കപ്പ് ഞങ്ങളുടേതെന്ന് ബേസില്‍ ജോസഫ്; 'കപ്പും കിട്ടാന്‍ പോണില്ല, ഒരു തേങ്ങയും കിട്ടാന്‍ പോണി'ല്ലെന്ന് സഞ്ജു സാംസണ്‍; മലബാര്‍ ഡെര്‍ബിയുടെ പ്രൊമോഷണല്‍ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ 

Malayalilife
 എടാ മോനെ ഈ വര്‍ഷം കപ്പ് ഞങ്ങളുടേതെന്ന് ബേസില്‍ ജോസഫ്; 'കപ്പും കിട്ടാന്‍ പോണില്ല, ഒരു തേങ്ങയും കിട്ടാന്‍ പോണി'ല്ലെന്ന് സഞ്ജു സാംസണ്‍; മലബാര്‍ ഡെര്‍ബിയുടെ പ്രൊമോഷണല്‍ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ 

സൂപ്പര്‍ ലീഗ് കേരളയുടെ ആവേശകരമായ മലബാര്‍ ഡെര്‍ബിക്ക് ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ കിക്കോഫ്. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് എഫ്‌സിയും ആതിഥേയരായ മലപ്പുറം എഫ്‌സിയും തമ്മിലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി പുറത്തിറങ്ങിയ വിഡിയോയില്‍ ഇരുടീമുകളുടെയും ബ്രാന്‍ഡ് അംബാസഡര്‍മാരും ഉടമകളും തമ്മിലുള്ള രസകരമായ സംഭാഷണം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. 

കാലിക്കറ്റ് എഫ്‌സിയുടെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ബേസില്‍ ജോസഫും മലപ്പുറം എഫ്‌സിയുടെ ഉടമകളിലൊരാളായ ക്രിക്കറ്റ് താരം സഞ്ജു സാംസണും തമ്മിലാണ് വിഡിയോയാണ് വൈറലായിരിക്കുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന സഞ്ജുവിനെ വിളിച്ച് ബേസില്‍ കളിയാക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 'ഹലോ, ബോല്‍' എന്നു സഞ്ജു പറയുമ്പോള്‍, 'എടാ മോനെ, വിളിച്ചാല്‍ ഒന്നും കിട്ടുന്നില്ലല്ലോ, ഇങ്ങനെ കളിച്ചു നടക്കുകയാണല്ലേ' എന്നു ബേസില്‍ പറയുന്നു. ഈ സാലാ കപ്പ് നംദേ (ഈ വര്‍ഷം കപ്പ് ഞങ്ങളുടേത്) എന്ന ആര്‍സിബി ആരാധകരുടെ വാചകം ബേസില്‍ പറയുമ്പോള്‍, 'നിനക്കൊരു കപ്പും കിട്ടാന്‍ പോണില്ല, ഒരു തേങ്ങയും കിട്ടാന്‍ പോണില്ല' എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. 

ഇതിന് തഗ് മറുപടിയായി 'തീപ്പെട്ടി ഉരച്ചാല്‍ മെഴുകുതിരി കത്തും, എന്നുവച്ച് മെഴുകുതിരി ഉരച്ചാല്‍ ഒന്നും കത്തില്ല എന്നു പണ്ടൊരു മഹാന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു'വെന്ന് ബേസിലും തിരിച്ചടിച്ചു. 'ചുമ്മാ അതിറുതില്ലേ..' എന്ന രജനീകാന്തിന്റെ പഞ്ച് ഡയലോഗ് സഞ്ജു പറയുന്നതോടെ വിഡിയോ അവസാനിക്കുന്നു. 

ഈ സീസണില്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറുന്ന മലപ്പുറം എഫ്‌സി, ഹോം ഗ്രൗണ്ടില്‍ ജയം തുടരാനാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ കൊച്ചിക്കെതിരെ വിജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിയോട് കാലിക്കറ്റ് എഫ്‌സി പരാജയപ്പെട്ടിരുന്നു. തിരിച്ചുവരവ് ലക്ഷ്യമിട്ട് ഇറങ്ങുന്ന കാലിക്കറ്റ് എഫ്‌സിക്കും പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ഈ വിജയം അനിവാര്യമാണ്. നിലവില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്തും മൂന്നു പോയിന്റുള്ള കാലിക്കറ്റ് എഫ്‌സി നാലാം സ്ഥാനത്തുമാണ്. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും തമ്മില്‍ നടന്ന മത്സരങ്ങളില്‍ കാലിക്കറ്റ് എഫ്‌സിക്കായിരുന്നു വിജയം.

sanju samson vs basil joseph

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES