ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിന് നല്‍കിയ ഗായികയാണ് അഞ്ജു ജോസഫ്. 2011ല്‍ ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് സിനിമാ രംഗത്തേക്ക് അഞ്ജു ചുവടുവച്ചത്. ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ തന്നെ പറ്റി എത്തിയ ഗോസിപ്പ് വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കയാണ് അഞ്ജു
ഐഡിയ സ്റ്റാര്‍ സിംഗര്‍ നാലാം സീസണില്‍ തേര്‍ഡ് റണ്ണര്‍ അപ്പായിരുന്നു അഞ്ജു. ചുരുക്കം ചില ചിത്രങ്ങളിലും താരം ഗാനമാലപിച്ച്ശ്രദ്ധ നേടി. പിന്നെ യൂട്യുബ് ചാനലുമായിട്ടാണ് അഞ്ജുവിനെ മലയാളികള്‍ കണ്ടത്. ഇടയ്ക്ക് അഞ്ജുവും കുഞ്ഞും എന്ന പേരില്‍ ഒരു ചിത്രം ഏറെ വൈറലായിരുന്നു. എന്നാല്‍ തനിക്ക് കുഞ്ഞായില്ലെന്ന് പിന്നീട് അഞ്ജു വെളിപ്പെടുത്തിയത്. അഞ്ചു വര്‍ഷം പ്രേമിച്ചാണ് നാലു വര്‍ഷം മുമ്പ് അനൂപ് എന്ന തൃശൂര്‍ക്കാരനെ അഞ്ജു വിവാഹം ചെയ്തത്. അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ജോണ്‍ ഒരു സ്വകാര്യ ചാനലില്‍ പ്രൊഡ്യൂസര്‍ ആണ്. ഇപ്പോള്‍ ഇരുവരും എറണാകുളത്താണ് താമസിക്കുന്നത്. ഇപ്പോള്‍ വീണ്ടും ഗോസിപ്പുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചാണ് അഞ്ജു രംഗത്തെത്തിയത്.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചിരുന്നു. ഒളിച്ചോടിപ്പോയെന്നും, താനൊരു മുസ്ലീമിനെ കല്യാണം കഴിച്ചുവെന്നുമുള്ള ഗോസിപ്പ് താന്‍ കേട്ടിരുന്നുവെന്നായിരുന്നു താന്‍ പറഞ്ഞത്. ഈ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധാരണയുളവാക്കുന്ന തരത്തിലുള്ള തലക്കെട്ടുകളിലൂടെയായിരുന്നു പ്രചരിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ അഞ്ജു ഇപ്പോള്‍ വീഡിയോ പോസ്റ്റ് ചെയ്തത്.