നടി സോണിയ എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് പരിച്ചയമുണ്ടാകണമെന്നില്ല, പക്ഷെ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ മാണിക്യനെ മോഹിച്ച കുയിലിയായി വേഷമിട്ട താരം എന്നുപറഞ്ഞാല്‍ മലയാളികള്‍ക്ക് മനസ്സിലാകും. മൈഡിയര്‍ കുട്ടിച്ചത്താന്‍', 'നൊമ്പരത്തിപൂവ്', തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ സോണിയ അധികകാലം സിനിമയുടെ ഭാഗമാകാതെ സിനിമയോട് ബൈ പറഞ്ഞു കുടുംബ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോള്‍ തനിക്ക് സിനിമയില്‍ ലഭിക്കാതെ പോയ ഭാഗ്യത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് നടി മനസ് തുറന്നത്.
ബാലതാരമായി മലയാള സിനിമയില്‍ മിന്നി നിന്ന സോണിയ നായികാ പ്രാധാന്യമുള്ള വേഷങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ കഴിയാതെ പോയതിനെക്കുറിച്ചാണ് മനസ് തുറന്നത്. 'സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണ്, കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം എന്റെ ജീവിതത്തില്‍ കുറഞ്ഞു പോയി, ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ട്, അതിനു കാരണക്കാരി ഞാന്‍ തന്നെയാണെന്നും നടി പറയുന്നു.
'മമ്മൂട്ടിയുടെയും, രജനികാന്തിന്റെയുമൊക്കെ മടിയിലിരുന്നു വളര്‍ന്ന കുട്ടിക്കാലമായിരുന്നു, അതുകൊണ്ട് സിനിമ എന്നെ അത്ഭുതപ്പെടുത്തിയില്ല, അതിനു പിന്നാലെ ആവേശത്തോടെ യാത്ര ചെയ്യാന്‍ തോന്നിയില്ല, ഞാനൊരു ഫൈറ്റര്‍ അല്ല, പലപ്പോഴും കഥാപാത്രത്തെ മനസ്സില്‍ കണ്ടു അത് നേടിയെടുക്കാനുള യുദ്ധം നയിക്കാനൊന്നും എനിക്ക് പറ്റിയില്ല..' എന്നാണ് സോണിയ പറയുന്നത്.
ഒരു നല്ല വേഷം കിട്ടാതെ പോയത് ഓര്‍ത്ത് ഇപ്പോഴും കരയുന്ന ആളാണ് താനെന്നും ഒരു സെല്‍ഫി എടുത്തു നോക്കുമ്പോള്‍ തടി കൂടിയാല്‍ അപ്പോള്‍ ഡിപ്രഷനായി പോകുമെന്നും താരം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് താന്‍ ഇപ്പോഴും ആ മൈഡിയര്‍ കുട്ടിച്ചാത്തന്‍ കാലത്താണെന്ന് തോന്നാറുള്ളതെന്നും സോണിയ പറഞ്ഞു. നൊമ്പരത്തിപൂവ്, മനു അങ്കിള്‍, മിഥ്യ, മൈഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയ സിനിമകളിലും സോണിയ അഭിയനയിച്ചിട്ടുണ്ട്.
നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയിട്ടുള്ള ബോസ് വെങ്കട് ആണ് സോണിയയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും താരം സോഷ്യല്‍മീഡിയ പേജുകളില്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.ഭവതരണി, തേജസ്വിന്‍ എന്നിവരാണ് സോണിയയുടെ മക്കള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യന്‍ സിനിമാലോകം മുഴുവനായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരവുമാണ് സോണിയ ബോസ്.മികച്ച ബാലതാരത്തിനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളയാളുമാണ് സോണിയ. 2018ന് ശേഷം സിനിമകളില്‍ അധികം സജീവമല്ലാത്ത താരം മിനി സ്‌ക്രീനില്‍ നിരവധി സീരിയലുളില്‍ അഭിനയിച്ചിട്ടുണ്ട്.