വിശാലിന്റെ വിവാഹത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നു; വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ തനിക്ക് അറിയാം; വീണ്ടും ഞെട്ടിച്ച് വരലക്ഷ്മി

Malayalilife
വിശാലിന്റെ വിവാഹത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നു; വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ തനിക്ക് അറിയാം; വീണ്ടും ഞെട്ടിച്ച് വരലക്ഷ്മി

മിഴ് നടനും നടികര്‍ സംഘം തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ കൗണ്‍സില്‍ തലവനുമായ വിശാല്‍ വിവാഹിതനാകുന്ന വാര്‍ത്ത കുറച്ച് ദിവസം മുമ്പാണ് പുറത്ത് വരുന്നത്. വാര്‍ത്ത വെളിയില്‍ വന്നത് മുതല്‍ മുന്‍ കാമുകിയായ വരലക്ഷ്മിയും വാര്‍ത്തകളില്‍ നിറയുകയാണ്. വിശാലിന്റെ വിവാഹത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളെത്തിയപ്പോഴൊക്കെ വരലക്ഷ്മിയുടെ പ്രതികരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. വരലക്ഷ്മിയും വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പ്രചരിച്ചിരുന്നു.എന്നാല്‍ ഇതിനെ ട്വിറ്ററിലൂടെ താരം പ്രതികരിച്ചിരുന്നുഇപ്പോളിതാ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി.

വിശാലിന്റെ വിവാഹത്തെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായി വരലക്ഷ്മി പറഞ്ഞുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ എനിക്ക് അറിയാം. നടികര്‍ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ- വരലക്ഷ്മി പറഞ്ഞു.

വര്‍ഷങ്ങളോളം വിശാലുമായി ചേര്‍ത്തു ഗോസിപ്പുകോളങ്ങളില്‍ ഇടം നേടിയ താരമാണ് വരലക്ഷ്മി. വിശാലിന്റെ വിവാഹവാര്‍ത്തയെത്തിയതോടെ വരലക്ഷമിയും ഉടന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് വരലക്ഷ്മി തന്നെ രംഗത്തു വന്നു. ആര്‍ക്കും പ്രയോജമില്ലാത്ത ചില ആളുകള്‍ പതിവുപോലെ തനിക്കെതിരെ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്ന് ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം..' എന്നെ തളര്‍ത്താന്‍ ആകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മി വിശാലിന്റെ വിവാഹ വാര്‍ത്തയ്ക്ക പിന്നാലെ പ്രതികരിച്ചു.

varalaxmi-sarathkumar-said-about-vishal-wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES