Latest News

ചുവന്നുളളിയും കൊളസ്ട്രാളും; ഗുണങ്ങള്‍ ഏറെ

Malayalilife
topbanner
ചുവന്നുളളിയും കൊളസ്ട്രാളും; ഗുണങ്ങള്‍ ഏറെ

ഹൃദ്രോഗം,ദുര്‍മേദസ്സ്, കൊളസ്‌ട്രോള്‍ എന്നിവ അലട്ടുന്നവര്‍ക്ക് വളരെ ഫലപ്രദമായ ഒരു മാര്‍ഗമാണ് ചുവന്നുള്ളി. ഭക്ഷണ സാധനങ്ങളില്‍ മലയാളികള്‍ ഏറ്റവും അധികം ഉപയോഗിച്ച് വരുന്ന ഒന്നാണ് ഉളളി. സള്‍ഫര്‍, പഞ്ചസാര, സില്ലാപിക്രിന്‍, സില്ലാമാക്രിന്‍, സില്ലിനൈന്‍ എന്നീ രാസഘടകങ്ങള്‍ ചുവന്നുള്ളിയില്‍ കൂടുതലായി അടങ്ങിയിട്ടുമുണ്ട്. വെറ്റമിന്‍ എ, ബി, സി എന്നീ ഘടകങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതോടൊപ്പം ധാതുലവണങ്ങള്‍, അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. 

ദിവസം രണ്ടോ മൂന്നോ നേരം കൊളസ്‌ട്രോള്‍ അധികമായുളളവര്‍ ചുവന്നുള്ളി അരിഞ്ഞ് അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്ത് നിത്യേനെ കഴിക്കുന്നതും ഏറെ ഗുണകരമാണ്. കൊളസ്‌ട്രോള്‍ ഏറെ വര്‍ദ്ധിപ്പിക്കുന്ന മറ്റൊന്നാണ് മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, വെണ്ണ, നാളികേരം, വെളിച്ചെണ്ണ എന്നിവ അമിതമായി ഉപയോഗിക്കുന്നത്. ഇതിലൂടെ ആഹാരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുകയും കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും ചെയ്യുന്നു. 

മനുഷ്യ ശരീരത്തില്‍ ജന്തുക്കളുടെ കൊഴുപ്പുകളേക്കാള്‍ ഏറെ ഗുണകരമാകുന്നത്  സസ്യ കൊഴുപ്പുകളാണ്. പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ വളരെയേറെ സസ്യ കൊഴുപ്പുകളില്‍ അടങ്ങിയിരിക്കുകയും ചെയ്യുന്നു. പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്ന് പറയുന്നത് ലിനോളിയിക്ക് ആസിഡ്, ലിനോളിനിക് ആസിഡ്, അരാക്കിഡോണിക് ആസിഡ് എന്നിവയാണ്.  പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ വെളിച്ചെണ്ണയില്‍ കുറവുമായാണ് കാണുന്നത്. ദുര്‍മേസ്സുള്ളവര്‍ എട്ടോ പത്തോ ചുവന്നുള്ളി അരിഞ്ഞ് രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് ദിവസവും ആഹാരത്തിന് ഒപ്പം പതിവായി കഴിക്കേണ്ടതുമാണ്. ഇത് ഒരു ഫലപ്രദമായ ഒരു മാര്‍ഗം കൂടിയാണ്. 


 

Read more topics: # importance of onion,# in health
importance of onion in health

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES